ആ ടൈ അപ്പ് ഇനി വേണ്ട! ഹോട്ടലുകാരുടെ സൗജന്യം പറ്റി യാത്രക്കാരെ മോശം ഭക്ഷണം തീറ്റിക്കേണ്ടെന്ന് തച്ചങ്കരി

ദീർഘദൂരമോടുന്ന കെഎസ്ആർടിസി ബസുകളും സ്വകാര്യബസുകളും യാത്രക്കാർക്ക് ഭക്ഷണം കഴിക്കുന്നതിനായി സ്ഥിരമായി ഏതെങ്കിലും ഹോട്ടലിൽ നിർത്തുക പതിവു കാഴ്ചയാണ്.

ഒരു ബസ് നിറയെ ഉപഭോക്താക്കളെ എത്തിക്കുന്നതിനാൽ ക​​ണ്ട​​ക്ട​​ർ​​ക്കും ഡ്രൈ​​വ​​ർ​​ക്കും ഈ ഹോട്ടലുകൾ കൈ​​മ​​ട​​ക്കും ഫ്രീ ​​സ്പെ​​ഷ​​ൽ ഭ​​ക്ഷ​​ണ​​വും ന​​ൽ​​കു​​ന്നതും പുതുമയല്ല.

എന്നാൽ ഡ്രൈവറെയും കണ്ടക്ടറെയും സത്കരിക്കുന്ന ഹോ​​ട്ട​​ലു​​ക​​ൾ​​ക്കു മു​​ന്നി​​ൽ മാ​​ത്രം ബ​​സ് നി​​ർ​ത്തി യാ​​ത്ര​​ക്കാ​രെ മോ​​ശം ഭ​​ക്ഷ​​ണം തീ​​റ്റി​​ക്കു​​ന്ന ആ പ​​രി​​പാ​​ടി ഇ​​നി ന​​ട​​ക്കി​ല്ല. പറയുന്നത് വേറെയാരുമല്ല, കെഎസ്ആർടിസി എംഡി ടോമിൻ‌ തച്ചങ്കരി തന്നെയാണ്.

നി​​ല​​വാ​​ര​​മു​​ള്ള ഭ​​ക്ഷ​​ണം യാ​​ത്ര​​ക്കാ​​ർ​​ക്ക് ഉ​​റ​​പ്പാ​​ക്കു​​ന്ന ഹോ​​ട്ട​​ലു​​ക​​ളു​​മാ​​യി ധാ​​ര​​ണ​​യു​​ണ്ടാ​​ക്കു​​മെ​​ന്നു ത​​ച്ച​​ങ്ക​​രി പ്ര​​ഖ്യാ​​പി​​ച്ചു. ദീ​​ർ​​ഘ​​ദൂ​​ര യാ​​ത്ര​​ക​​ളി​​ൽ ഒ​​റ്റ​​പ്പെ​​ട്ട ഹോ​​ട്ട​​ലു​​ക​​ൾ​​ക്കു മു​​ന്നി​​ൽ ബ​​സ് നി​​ർ​ത്തു​​ക​​യും യാ​​ത്ര​​ക്കാ​​ർ ഇ​​വി​​ടെ മാ​​ത്രം ക​​യ​​റി കി​​ട്ടു​​ന്ന ഭ​​ക്ഷ​​ണം കൊ​​ള്ള​​വി​​ല ന​​ൽ​​കി ക​​ഴി​​ക്കാ​​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ക​യും ചെ​​യ്യു​​ന്ന രീ​​തി ഉ​​ട​​ൻ അ​​വ​​സാ​​നി​​ക്കും.

പാ​​ർ​​ക്കിം​​ഗ്, ടോ​​യ്‌​ല​​റ്റ് സൗ​​ക​​ര്യ​​ത്തോ​​ടെ മി​​ത​​മാ​​യ നി​​ര​​ക്കി​​ലും മെ​​ച്ച​​പ്പെ​​ട്ട അ​​ള​​വി​​ലും യാ​​ത്ര​​ക്കാ​​ർ​​ക്കു ഭ​​ക്ഷ​​ണം ന​​ൽ​​കാ​​ൻ ത​​യാ​​റാ​​കു​​ന്ന ഹോ​​ട്ട​​ലു​​ക​​ളു​​മാ​​യാ​​ണു ക​​രാ​​റു​​ണ്ടാ​​ക്കു​​ക. യാ​​ത്ര​​ക്കാ​​ർ​​ക്കു പ​​രാ​​തി​​യു​​ണ്ടാ​​യാ​​ൽ ക​​രാ​​ർ റ​​ദ്ദാ​​ക്കും. നി​​ല​​വി​​ൽ ചി​​ല ഹോ​​ട്ട​​ലു​​കാ​​രും ചി​​ല ബ​​സു​​കാ​​രും ത​​മ്മി​​ൽ ഭ​​ക്ഷ​​ണ ​കാ​​ര്യ​​ത്തി​​ൽ കാ​​ല​​ങ്ങ​​ളാ​​യി ധാ​​ര​​ണ​​യു​​ണ്ട്.

ഡ്രൈ​​വ​​ർ​​ക്കും ക​​ണ്ട​​ക്ട​​ർ​​ക്കും സ്പെ​​ഷ​​ൽ ഭ​​ക്ഷ​​ണം ഫ്രീ, ​​പ​​ത്തി​​ൽ കൂ​​ടു​​ത​​ൽ യാ​​ത്ര​​ക്കാ​​രെ ക​​ഴി​​പ്പി​​ക്കാ​​ൻ ക​​യ​​റ്റി​​യാ​​ൽ എ​​ണ്ണ​​മ​​നു​​സ​​രി​​ച്ചു കൈ​​മ​​ട​​ക്ക് തു​​ട​​ങ്ങി പ​​ല ധാ​​ര​​ണ​​ക​​ളി​​ലാ​​ണു പ​​ലേ​ട​​ങ്ങ​​ളി​​ലും സ​​ർ​​വീ​​സ്. പ്ര​​ത്യേ​​കി​​ച്ചും നൈ​​റ്റ് സ​​ർ​​വീ​​സി​​ൽ.

Related posts