തിരുവനന്തപുരം: ജീവിതത്തിൽ ഏറ്റവും കുടുതൽ സ്വാധീനിച്ച കഥാപാത്രം മഹാഭാരതത്തിലെ കർണനായിരുന്നുവെന്ന് ഡിജിപി. ടോമിൻ ജെ തച്ചങ്കരി. പേരൂർക്കട എസ്എപി പരേഡിൽ നടന്ന വിടവാങ്ങൽ പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാന്മാരെന്ന് കരുതിയവർ പോലും കർണനെ പല വേദികളിൽനിന്നു മാറ്റി നിർത്തി. രാജകുമാരനായിട്ട് പോലും അംഗരാജ്യപദവി അദ്ദേഹം മറ്റുള്ളവർക്കു നൽകി.
അന്പെയ്ത്ത് മത്സരത്തിൽ കർണൻ മികച്ച പ്രകടനം കാഴ്ചവച്ചു. കർണന്റെ പ്രകടനം ഭഗവാൻ ശ്രീകൃഷ്ണനെ വരെ ആകർഷിച്ചു. എന്നാൽ അംഗീകാരം ലഭിച്ചത് അർജുനനായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തന്റെ ജീവിതാനുഭവങ്ങൾക്ക് ഈ കഥയുമായി ബന്ധമുണ്ടെ ന്നും അദ്ദേഹം വ്യക്തമാക്കി. കേരളാ പോലീസ് സേനാംഗങ്ങൾക്ക് അദ്ദേഹം തയാറാക്കിയ ഗാനം ആലപിച്ച് കൊണ്ടാണ് നന്ദി പറഞ്ഞു കൊണ്ട് സർവീസിൽ നിന്നും വിടവാങ്ങിയത്.
36 വർഷത്തെ പോലീസ് സേവനത്തിന് ശേഷമാണ് അദ്ദേഹം ഇന്ന് സർവീസിൽ നിന്നും വിരമിച്ചത്. സംസ്ഥാന പോലീസ് മേധാവിയാകാനുള്ള പാനൽ പട്ടികയിൽ ഉൾപ്പെടെ അദ്ദേഹത്തിന്റെ പേര് പരിഗണിച്ചിരുന്നെങ്കിലും പോലീസ് മേധാവിയാകാൻ സാധിച്ചില്ല.
വൈകിട്ട് നാലുമണിക്ക് പൊലീസ് ആസ്ഥാനത്താണ് ടോമിന്.ജെ.തച്ചങ്കരിക്കുള്ള ഔദ്യോഗിക യാത്രയയപ്പ് നടക്കുക. 1987 ബാച്ചിലെ ഐപിഎസ് ഓഫീസറാണ് തച്ചങ്കരി.
കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് ചെയര്മാന് ആൻഡ് മാനേജിംഗ് ഡയറക്ടര്‍ തസ്തികയിലായിരുന്നു ഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ചശേഷമുളള ആദ്യനിയമനം. തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷനില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിജിപി സ്ഥാനം വഹിച്ചു.