ഏതൊരു പെൺകുട്ടിയും നന്നായി അണിഞ്ഞൊരുങ്ങുന്നത് അവളുടെ വിവാഹനാളിലാണ്. സർവാഭരണ വിഭൂഷിതയായാണ് വധു വിവാഹവേദിയിലേക്ക് കാലെടുത്തുവയ്ക്കുന്നത്. എന്നാൽ വിവാഹവേദിയിലെ വധുവിന്‍റെ വേറിട്ട ഒരു പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തക്കാളി കൊണ്ടുള്ള ആഭരണങ്ങൾ അണിഞ്ഞാണ് വധു മണ്ഡപത്തിലെത്തിയത്.
പാക്കിസ്ഥാനിലാണ് സംഭവം അരങ്ങേറിയത്. മാലയും കമ്മലും വളകളുമെല്ലാം തക്കാളി കൊണ്ടാണ് ഡിസൈൻ ചെയ്തത്. കൂടാതെ വിവാഹസമ്മാനമായി വധുവിന്‍റെ വീട്ടുകാർ നല്കിയത് മൂന്നു പെട്ടി നിറയെ തക്കാളി ആയിരുന്നു.
ഈ പ്രതിഷേധത്തിനു പിന്നിൽ ഒരു കാരണമുണ്ട്. പാക്കിസ്ഥാനിൽ ഒരു കിലോ തക്കാളിക്ക് 300 രൂപയാണ് വില. തക്കാളിവില കൈപൊള്ളിച്ചതോടെ പ്രതിഷേധം കതിർമണ്ഡപം വരെയെത്തുകയായിരുന്നു. എന്തായാലും സംഭവം പ്രതീക്ഷിച്ചപോലെ മാധ്യമശ്രദ്ധ നേടി. വധുവിന്‍റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
Tomato jewellery. In case you thought you’ve seen everything in life.. pic.twitter.com/O9t6dds8ZO
— Naila Inayat नायला इनायत (@nailainayat) November 18, 2019