പാലാ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിൽ.
പൂവത്തോട് കണ്ണന്പുഴയിൽ വീട്ടിൽ ടോമി(60) ആണ് പാലാ പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പൂവത്തോട്ടിൽ വീട്ടിൽ അതിക്രമിച്ചു കയറിയ ടോമി പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും ബഹളം കേട്ട് മകളെ രക്ഷിക്കാൻ എത്തിയ പിതാവിനെ കോടാലികൊണ്ട് വെട്ടുകയുമായിരുന്നു.
ത ുടർന്നു ബഹളം വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ പാലാ എസ്ച്ച് കെ.പി. ടോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലിലില്ലാത്ത സമയത്തായിരുന്നു ചൊവ്വാഴ്ച ഉച്ചയോടെ ടോമിയുടെ അതിക്രമം. പെണ്‍കുട്ടിയും മറ്റൊരു കുട്ടിയുമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്.
അയൽപക്കത്തു നിന്നും വീട്ടിലെത്തിയ ടോമി മുൻവാതിലിൽ കൊട്ടിയ ശേഷം പിൻവാതിലിലൂടെ വീട്ടിൽ അതിക്രമിച്ച് കയറി.
തുടർന്നു പെണ്‍കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. കുട്ടി അലറിക്കരഞ്ഞതോടെ ബഹളം കേട്ട് അടുത്ത പുരയിടത്തിൽ ജോലി ചെയ്യുകയായിരുന്ന പിതാവ് ഓടിയെത്തി.
ഇതോടെ കൈയ്യിൽ കിട്ടിയ കോടാലി എടുത്ത് ടോമി പെണ്‍കുട്ടിയുടെ പിതാവിനെ വെട്ടുകയായിരുന്നു. തുടർന്നു ബഹളം വച്ച് പ്രതി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം എത്തുകയും ബലപ്രയോഗത്തിലൂടെ ഇയാളെ കീഴടക്കുകയായിരുന്നു.
പോക്സോ കേസ് കൂടാതെ വധശ്രമത്തിനും ഭവനഭേദനത്തിനും കേസെടുത്തിട്ടുണ്ട്.