ഇതെന്തൊരു നാവ്! അതിവേഗത്തില്‍ കറങ്ങുന്ന ഫാനിന്റെ ബ്ലേഡിനെ പിടിച്ചുനിര്‍ത്തുന്ന യുവതി; ഞെട്ടിത്തരിച്ച് ഇന്റര്‍നെറ്റ് ലോകം; വീഡിയോ കാണാം

southlive_2017-04_04f0ba52-55a9-40ba-851f-68bcd110c18c_fanവിചിത്രവും അതിസാഹസിതവുമായ കാര്യങ്ങള്‍ ചെയ്ത് സോഷ്യല്‍മീഡിയകളില്‍ താരമാവുന്നവര്‍ ധാരാളമുണ്ട്. മറ്റൊരാള്‍ക്കും അനുകരിക്കാവില്ലെന്നുറപ്പുള്ള സാഹസിക പ്രവര്‍ത്തികള്‍ക്ക് ഗിന്നസ് ബുക്കിന്റെ അംഗീകാരവും ലഭിക്കാറുണ്ട്. ഇത്തരത്തില്‍ തന്റെ നാവിന്റെ കരുത്തുകൊണ്ട് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചിരിക്കുകയാണ് സോയി എല്ലിസ് എന്ന ഓസ്‌ട്രേലിയക്കാരി. അതിവേഗം കറങ്ങിക്കൊണ്ടിരിക്കുന്ന ടേബിള്‍ ഫാനിന്റെ ബ്ലേഡ് നാവുപയോഗിച്ച് പിടിച്ചുനിര്‍ത്തുന്ന എല്ലിസിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഒരു സര്‍ക്കസ് കലാകാരി കൂടിയാണ് എല്ലിസ്. ഒരേസമയം ഒന്നല്ല രണ്ട് ഫാനുകളുടെ ബ്ലേഡ് ആണ് സര്‍ക്കസ് കലാകാരി പിടിച്ചുനിര്‍ത്തുന്നത്. അതും നിമിഷങ്ങള്‍ കൊണ്ട്. ഒരു മിനിറ്റിനുള്ളില്‍ നാവുകൊണ്ട് ഏറ്റവുമധികം ഇലക്ട്രിക് ഫാനുകള്‍ പിടിച്ചുനിര്‍ത്തുന്ന വ്യക്തിയെന്ന സ്വന്തം റെക്കോര്‍ഡ് തിരുത്താനായിരുന്നു എല്ലിസിന്റെ പ്രകടനം. 32 തവണ എല്ലിസ് ഫാന്‍ ബ്ലേഡുകള്‍പിടിച്ചുനിര്‍ത്തി. 20 തവണ നാവുകൊണ്ട് ഫാന്‍ പിടിച്ചുനിര്‍ത്തിയ റെക്കോഡാണ് ഇപ്പോള്‍ എല്ലിസ് പഴങ്കഥയാക്കിയത്.

https://youtu.be/Lf814UKG0fk

Related posts