എസ്എഫ്‌ഐ നേതാക്കള്‍ പ്രതികളായ പരീക്ഷാത്തട്ടിപ്പില്‍ പുറത്തുവരുന്നത് കരുതിയതിലും വലിയ കളികളുടെ കഥകള്‍. ഇതോടെ അന്വേഷണം പിഎസ് സിയിലേക്കും നീളുകയാണ്. റാങ്ക് ലിസ്റ്റില്‍ മുന്നിലെത്തിയ ശിവരഞ്ജിത്തിനും പ്രണവിനും നസീമിനും കിട്ടിയത് ഒരേ ബാര്‍കോഡ് ചോദ്യങ്ങള്‍ ആണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇതോടെ ഇക്കാര്യത്തില്‍ ക്രൈം ബ്രാഞ്ച് വിശദമായ അന്വേഷണം തുടങ്ങി.
നസിമിന് പിഎസ് സിയില്‍ രണ്ടു പ്രൊഫൈലുകളാണ് ഉള്ളതെന്നും കണ്ടെത്തി. രണ്ടു പ്രൊഫൈലുകളില്‍ രണ്ട് ജനനത്തീയതിയും മൊബൈല്‍ നമ്പരുമാണ് നല്‍കിയത് എന്നും പരിശോധനയില്‍ കണ്ടെത്തി. ക്രൈം ബ്രാഞ്ച് അന്വേഷണത്തിലാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്.