കണ്ണൂർ: ജില്ലയിൽ കള്ളുഷാപ്പുകൾ തുറക്കാനാവശ്യമായ താത്കാലിക ലൈസൻസ് നൽകുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ രാഷ്ട്രദീപികയോട് പറഞ്ഞു. ഇതിനായി താത്കാലിക സംവിധാനമായ ഡിപാർട്ട്മെന്റ് മാനേജ്മെന്റ് ലൈസൻസ് ഷാപ്പുകൾക്ക് നൽകും.
ഇതുവരെ 64 കള്ളുഷാപ്പുകൾക്ക് ഇത്തരം ലൈസൻസ് നൽകി കഴിഞ്ഞു. ബാക്കിയുള്ള ഷാപ്പുകൾക്ക് അടുത്ത ദിവസം നൽകുന്നതോടെ ജില്ലയിലെ കള്ളുഷാപ്പുകൾ ഈയാഴ്ചയോടെ പ്രവർത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൂന്നു ഗ്രൂപ്പുകളിൽ ലേല നടപടി പൂർത്തിയായിട്ടുണ്ട്. കള്ളിന്റെ ലഭ്യത കുറഞ്ഞിട്ടുണ്ടെന്ന കാര്യം സത്യമാണ്. ട്രിപ്പിൾ ലോക്ക് ഡൗൺ കാരണം കള്ള് ചെത്തുന്ന സംവിധാനമാകെ നിർത്തി വയ്ക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ചെത്തുതൊഴിലാളികളോട് ‘കുല അഴിച്ചു മാറ്റാൻ ‘ എക്സൈസ് വകുപ്പ് നിർദേശം നൽകിയതെന്നും എക്സൈസ് കമ്മീഷണർ പറഞ്ഞു.