സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ നി​ന്നും കേ​ക്ക് വാ​ങ്ങി: ക​ഴി​ച്ചു തു​ട​ങ്ങി​യ​പ്പോ​ൾ യു​വ​തി​ക്ക് ല​ഭി​ച്ച​ത് മ​നു​ഷ്യന്‍റെ പ​ല്ല്

സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ നി​ന്ന് മൂ​ൺ​കേ​ക്ക് വാ​ങ്ങി​യ യു​വ​തി​ക്ക് കൂ​ടെ കി​ട്ടി​യ​ത് മ​നു​ഷ്യന്‍റെ പ​ല്ല്. കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ ജി​യാ​ങ്‌​സു പ്ര​വി​ശ്യ​യായ ചാ​ങ്‌​ഷൗ​വിലെ സാംസ് ക്ലബ്ബിൽ നി​ന്ന് വാ​ങ്ങി​യ മൂ​ൺ കേ​ക്കി​ലാ​ണ് മ​നു​ഷ്യന്‍റെ പ​ല്ല് ക​ണ്ട​ത്.

കേ​ക്കി​ൽ നി​ന്ന് പ​ല്ല് ല​ഭി​ച്ച വീഡി​യോ യു​വ​തി ചൈ​നീ​സ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ ഡൗ​യി​നി​യി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ന്നു​വ​ന്നു.

കേ​ക്ക് ക​ഴി​ച്ചു തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് പ​ല്ല് കി​ട്ടി​യ​ത്. ത​ന്‍റെ കു​ടും​ബ​ത്തി​ലെ ആ​രു​ടെ​യും പ​ല്ല​ല്ല അ​തെ​ന്നും പ​ല്ല് ക​ണ്ട​തും താ​ൻ ഭ​യ​ന്നു​പോ​യി എ​ന്നു​മാ​ണ് യു​വ​തി പ​റ​യു​ന്ന​ത്. തു​ട​ർ​ന്നാ​ണ് താ​ൻ പോലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തെ​ന്നും യു​വ​തി പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ ഗൗ​ര​വ​ത​ര​മാ​യി എ​ടു​ക്കു​ന്നു​വെ​ന്നും എ​ന്താ​ണ് സം​ഭ​വി​ച്ച​ത് എ​ന്ന് അ​റി​യാ​ൻ ക​മ്പ​നി​യു​ടെ ഭാ​ഗ​ത്ത് നി​ന്നു​മു​ള്ള ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ചാ​ങ്‌​സൗ​വി​ലെ സാം​സ് ക്ല​ബ്ബ് വ​ക്താ​ക്ക​ൾ അ​റി​യി​ച്ചു. തീ​ർ​ത്തും അ​സാ​ധ്യ​ക​ര​മാ​യ കാ​ര്യ​മാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത് എ​ന്നും സം​ഭ​വം ഗൗ​ര​വ​ത​ര​മാ​യി എ​ടു​ക്കു​മെ​ന്നും കു​റ്റ​ക്കാ​രാ​യ​വ​രെ ക​ണ്ടെ​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts

Leave a Comment