അബുദാബി: അബുദാബി സന്ദര്‍ശനത്തിനിടെ കേന്ദ്ര ഊര്‍ജമന്ത്രി പീയൂഷ് ഗോയല്‍ പോസ് ചെയ്ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹിനൊപ്പം പീയൂഷ് നില്ക്കുന്ന ഫോട്ടോയുടെ പശ്ചാത്തലത്തില്‍ കാണുന്ന തലതിരിഞ്ഞ ഇന്ത്യന്‍ പതാകയാണ് വിവാദ വിഷയം. തെറ്റ് പീയൂഷിന്റെ ശ്രദ്ധയില്‍ പെട്ടില്ലതാനും.സുസ്ഥിര ഊര്‍ജ്ജ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായാണ് പീയൂഷ് അബുദാബിയിലെതത്തിയത്. ദേശീയ പതാക തലതിരിച്ച് കെട്ടുന്നത് അനാദരവും ഫഌഗ് കോഡിന് വിരുദ്ധവുമാണ്. 2015ല്‍ ക്വാലാലംപൂരില്‍ നടന്ന ആസിയാന്‍ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തലതിരിഞ്ഞ പതാകയുടെ പശ്ചാത്തലത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു.അന്ന് ഇത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
തലതിരിഞ്ഞോ ഞാന്‍ കണ്ടില്ലല്ലോ ! ദേശീയ പതാകയുടെ മുമ്പില്‍ ഫോട്ടോയ്ക്കു പോസു ചെയ്ത കേന്ദ്രമന്ത്രി വിവാദത്തില്‍…
