അന്ധവിശ്വാസങ്ങളോടും വിചിത്ര സ്വഭാവമുള്ള വാര്‍ത്തകളോടും പ്രത്യേക താത്പര്യമുള്ളവരാണ് ഭൂരിഭാഗം ആളുകളും. പ്രത്യേകിച്ച് ഇന്റര്‍നെറ്റില്‍ വിഹരിക്കുന്നവര്‍ക്ക് ഇത്തരം കാര്യങ്ങളെക്കുറിച്ച് ആധികാരികമായി ചര്‍ച്ചകള്‍ നടത്തണമെന്ന നിര്‍ബന്ധവുമുണ്ട്. ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നുള്ള ഒരു രാത്രികാല ആകാശദൃശ്യത്തിന്റെ ഫോട്ടോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകം ചര്‍ച്ചാ വിഷയമാക്കിയിരിക്കുന്നത്. ഈ ഫോട്ടോ ഇന്റര്‍നെറ്റ് ലോകത്തെ വട്ടം കറക്കുകയാണ്. ഒരു മനുഷ്യന്‍ തലകീഴായി ആകാശത്തുനിന്നു വീഴുന്നതാണ് ഫോട്ടോയില്‍ കാണുന്നത്. ഈ മനുഷ്യന്‍ എവിടെ നിന്നു വന്നു? ഇത് മനുഷ്യന്‍ തന്നെയാണോ? അതോ സാധാരണ സംഭവിക്കുന്നതുപോലെ ഇതും ഫോട്ടോഷോപ്പ് വഴി പിറന്നതാണോ? ഇങ്ങനെ നീളുന്നു ഇന്റര്‍നെറ്റിലെ ചോദ്യങ്ങള്‍. പ്രത്യേക രീതിയിലുള്ള ഒരു നക്ഷത്രമാണിതെന്നും അഭിപ്രായപ്പെട്ടവരുണ്ട്. ആകാശത്തുനിന്നും താഴേക്ക് വീഴുന്ന ആള്‍ക്ക് ഇതുവരെ താഴെ എത്താറായില്ലേ എന്നും ചിലര്‍ തമാശയായി ചോദിക്കുന്നു.
സത്യമോ അതോ മിഥ്യയോ ? ആകാശത്തു നിന്നും തലകുത്തി വീഴുന്ന മനുഷ്യന്‍ ഇന്റര്‍നെറ്റ് ലോകത്തെ വട്ടം കറക്കുന്നു
