നാദാപുരം: തോട്ടില്‍ പ്രകാശിച്ചു കൊണ്ടിരിക്കുന്ന ടോര്‍ച്ച് ആശങ്കക്ക് കാരണമായി. പുളിക്കൂല്‍-മുവ്വഞ്ചേരി തോട്ടില്‍ പാട്ടത്തില്താഴ ഭാഗത്താണ് ഇന്നലെ രാത്രി പ്രകാശിച്ചു കൊണ്ടിരിക്കുന്ന ടോര്‍ച്ച് കാണപ്പെട്ടത്. വെള്ളത്തിനടിയിലായിരുന്നു ടോര്‍ച്ച്. ടോര്‍ച്ച് തെളിഞ്ഞു നില്ക്കുന്നതിനാല് ആരോ വെള്ളത്തിനടിയിലായിട്ടുണ്ടോ എന്ന സംശയമുയര്‍ന്നു. പെട്ടെന്ന് തന്ന നാട്ടുകാര്‍ തെരച്ചിലാരംഭിച്ചു.
വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി പോലീസും നാട്ടുകാരും ഏറെ നേരം തെരച്ചില്‍ നടത്തിയെങ്കിലും ആരേയും കണ്ടെത്തിയില്ല.രാത്രി വൈകിയും നാട്ടുകാര്‍ തെരച്ചില്‍ നടത്തി. ആരും വെള്ളത്തിനടിയിലില്ലെന്നാണ് പ്രാഥമിക നിഗമനം. മത്സ്യം പിടിക്കുന്നവരോടോ മറ്റോ ടോര്‍ച്ച് വെള്ളത്തില്‍ വീണു പോയതണോ എന്ന് സംശയിക്കുന്നു.