ബാങ്കോക്ക്: കടലാമയുടെ വയറ്റില്‍നിന്നു ശസ്ത്രക്രിയയിലൂടെ നീക്കിയത് 915 നാണയങ്ങള്‍. തായ്ലന്ഡിലെ ശ്രീ റിച്ചയിലാണ് സംഭവം. ബാങ്ക് എന്നു പേരുള്ള കടലാമയുടെ വയറ്റില്‍നിന്നാണ് നാണയങ്ങള്‍ നീക്കിയത്. ബാങ്കിനെ പാര്‍പ്പിച്ചിരിക്കുന്ന കുളത്തിലേക്ക് ഇവിടെ എത്തുന്ന സഞ്ചാരികള്‍ നാണയങ്ങള്‍ വലിച്ചെറിയാറുണ്ടായിരുന്നു. ഇത്തരത്തില്‍ ചെയ്യുന്നത് ദീര്‍ഘായുസ് നല്‍കുമെന്നായിരുന്നു വിശ്വാസം. എന്നാല്‍ അടുത്തിടെ ആമയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അധികൃതര്‍ പരിശോധനയ്ക്കു മുതിര്‍ന്നത്. പരിശോധനയില്‍ അഞ്ചു കിലോഗ്രം തൂക്കംവരുന്ന നാണയങ്ങള്‍ ബാങ്കിന്റെ വയറ്റില്‍ കണ്ടെത്തി. ഇതേതുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ നാണയങ്ങള്‍ നീക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചുലാലോങ്കോണ്‍ സര്‍വകലാശാലയിലെ അഞ്ചു ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കുശേഷം ബാങ്ക് അബോധാവസ്ഥയില്‍ കഴിയുകയാണ്.
Related posts
ഭക്തിയുടെ ഓളപ്പരപ്പുകളിലേക്ക് കപ്പലിറക്കാൻ നാല്പതാം വർഷവും അണിയിച്ചൊരുക്കി ജോൺ
കുറവിലങ്ങാട്: വിദേശികളടക്കമുള്ള പതിനായിരങ്ങളെ ഭക്തിയുടെ ഓളപ്പരപ്പുകളിലെത്തിക്കുന്ന മൂന്നുനോമ്പ് തിരുനാളിൽ സംവഹിക്കുന്ന കപ്പൽ അണിയിച്ചൊരുക്കിക്കഴിഞ്ഞു. കഴിഞ്ഞ നാലു പതിറ്റാണ്ടായി കപ്പൽ അണിയിച്ചൊരുക്കാനുള്ള ഭാഗ്യം...ഇപ്പോഴും ഇയാൾ എന്റെ ഭർത്താവ് തന്നെ, പിന്നെങ്ങനെ ഈ കല്ല്യാണം നടക്കുമെന്ന് ആദ്യഭാര്യ; വിവാഹ വീട്ടിൽ നാടകീയ രംഗങ്ങൾ
വളരെയേറെ പ്രതീക്ഷയോടെയാണ് പെൺകുട്ടികൾ വിവാഹ ബന്ധത്തിലേക്ക് കടക്കുന്നത്. എന്നാൽ അതിന് വിഭിന്നമായി കാര്യങ്ങൾ മാറിമറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ. ആരായാലും തകർന്നുപോകും. ഒരു...അടിച്ചുമോനേ… അബുദാബി ബിഗ് ടിക്കറ്റ്: മലയാളിക്ക് 59 കോടി
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 271-ാമത് സീരീസ് നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസ് സമ്മാനമായ 2.5 കോടി ദിർഹം (59 കോടിയിലേറെ ഇന്ത്യൻ...