വിചിത്രമായ വാര്‍ത്തകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഒരു വീഡിയോയും ഇത്തരത്തിലുള്ളതാണ്.
സുധാ രാമന് ഐഎഫ്എസാണ് ഈ വീഡിയോ ട്വിറ്ററില്‍ ഉട്ടത്. ആയിരക്കണക്കിനാളുകളാണ് നിമിഷങ്ങള്‍ക്കകം വീഡിയോ കണ്ടത്.
ഒരു ആമയുടെ പുറത്ത് കയറി രണ്ട് ഓന്തുകള്‍ സഞ്ചരിക്കുന്നതാണ് വീഡിയോയിലുള്ളത്. മറ്റുള്ളവരെ സഹായിക്കുകയെന്നതാണ് ജീവിതലക്ഷ്യമെന്ന ദലൈലാമയുടെ ഉദ്ധരണിയും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്.