മയ്യിൽ: മയ്യിലിൽ 15 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പള്ളിപ്പറമ്പിൽ ബാർബർ ജോലി ചെയ്തിരുന്ന കൂത്തുപറമ്പ് സ്വദേശി ഖലീലി (40) നെയാണ് മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റൊരു പ്രതിയായ ചെക്കിക്കുളം സ്വദേശി ആർട്ടിസ്റ്റ് കുഞ്ഞ് എന്ന കുഞ്ഞിമുഹമ്മദി (42) നെ ഇന്നലെ രാവിലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിൽ പ്രതിയായ യൂത്ത് ലീഗ് നേതാവ് പള്ളിപ്പറമ്പ് സ്വദേശി സലാമിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇയാൾക്കായി ഇന്ന് പുലർച്ചെയും ചെക്കിക്കുളം ഭാഗത്ത് പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
പീഡന പരാതിയിൽ മയ്യിലിൽ മൂന്ന് കേസുകളിലായി ആകെ മൂന്ന് പ്രതികളാണുളളത്. അറസ്റ്റിലായ ഖലീലിനെയും കുഞ്ഞിമുഹമ്മദിനെയും കണ്ണൂർ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
കുഞ്ഞിമുഹമ്മദ് പള്ളിപ്പറമ്പിൽ വീട് നിർമാണത്തിന് എത്തിയപ്പോൾ പീഡിപ്പിച്ചതായും പള്ളിപ്പറമ്പിൽ ബാർബർ ജോലി ചെയ്തിരുന്ന ഖലീൽ ബാർബർ ഷോപ്പിൽ വച്ച് പീഡിപ്പിച്ചതായുമാണ് പരാതി.
സലാം സിഗരറ്റും ഹാൻസും നൽകി വീട്ടിൽ വച്ചും കാറിൽ വച്ചും പീഡിപ്പിച്ചതായാണ് പരാതി. 15 കാരനെ കഞ്ചാവ് നൽകി പീഡിപ്പിച്ചതിന് കണ്ണൂർ സിറ്റിയിലും കഴിഞ്ഞ ദിവസം രണ്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഒരാൾ അറസ്റ്റിലായിരുന്നു.