ആറന്മുള: യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു ഗര്‍ഭിണിയായശേഷം ഉപേക്ഷിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍.കവിയൂര്‍ മുണ്ടിയപ്പള്ളി തൈപ്പറമ്പില്‍ ബിബിന്‍ ചന്ദ്രനാണ് (34) അറസ്റ്റിലായത്.
മല്ലപ്പള്ളി സ്വദേശിയായ ഇരുപത്താറുകാരിയുടെ പരാതിയിലാണ് നടപടി. പട്ടികജാതിക്കാരായ യുവതിയെ പീഡിപ്പിച്ച കേസിൽ പട്ടികജാതി, വര്‍ഗ പീഡന നിരോധന നിയമ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടിയെ രണ്ടുവര്‍ഷം മുമ്പ് പരിചയപ്പെടുകയും വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പല സ്ഥലങ്ങളിലായി താമസിക്കുകയും ഗര്‍ഭിണിയായ ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിക്കുകയുമായിരുന്നു.
പ്രസവശേഷം കുട്ടിയെയും പെണ്‍കുട്ടിയെയും സംരക്ഷിക്കാനും ബിപിന്‍ ചന്ദ്രന് തയാറായില്ല. മറ്റൊരു പെണ്‍കുട്ടിയുമായി ഇയാള്‍ അടുക്കുകയും ഒപ്പം താമസിച്ചു വരുകയുമാണെന്ന് പോലീസ് പറഞ്ഞു.