മുളങ്കുന്നത്തുകാവ് (തൃശൂർ): ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോര്‍ജ് റിപ്പോർട്ട് തേടി. മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടു.’
സംഭവത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി താൽകാലിക ജീവനക്കാരൻ കൊടുങ്ങല്ലൂർ ശ്രീനാരായണപുരം സ്വദേശി ദയാലാലിന്റെ അറസ്റ്റ് മുളങ്കുന്നത്തുകാവ് പോലീസ് രേഖപ്പെടുത്തി.
കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിലെ താത്കാലിക ജീവനക്കാരൻ ദയലാലിനെ വിശദമായി ചോദ്യം ചെയ്ത ശേഷം ഉച്ചക്ക് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.
കൊടുങ്ങല്ലൂരിൽ നിന്നു മെഡിക്കൽ കോളജ് യാത്രക്കിടെ ആംബുലൻസിൽ വച്ചും, മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു പീഡനശ്രമമെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. കൈപ്പമംഗലം സ്വദേശിയായ യുവതിക്കുനേരെയാണ് പീഡനശ്രമം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കയ്പമംഗലം സ്വദേശിയായ യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്.
നാട്ടുകാര്‍ ചേര്‍ന്ന് യുവിതയെ ആദ്യം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് വിദഗ്ധ ചീകിത്സക്കായി മെഡിക്കല്‍ കോളജിലേക്കു മാറ്റാന്‍ തീരുമാനിച്ചു.
എന്നാല്‍ യുവതിക്കൊപ്പം പോകാന്‍ ആരും ഉണ്ടായിരുന്നില്ല.ഈ സമയത്താണ് ആശുപത്രിയിലെ താത്കാലിക ജീവനക്കാരനായ ദയാലാല്‍ പെണ്‍കുട്ടിക്കൊപ്പം പോകാമെന്നു സമ്മതിച്ചത്.
യാത്രക്കിടെ ആംബുലന്‍സില്‍വച്ചും പിന്നീട് ആശുപത്രിയില്‍ വച്ചും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ വസ്ത്രം മാറ്റി പുതപ്പ് ധരിപ്പിച്ചത് ദയാലാൽ ആണ്.
ഈ സമയം മുതൽ ഇയാൾ യുവതിയെ ഉപദ്രവിക്കുകായിരുന്നു. യുവതിയുടെ ഭർത്താവ് എന്ന വ്യാജേനയാണ് ഇയാൾ ആശുപത്രിയിൽ പെരുമാറിയിരുന്നത്.
ഇയാളുടെ ശല്യം സഹിക്കാൻ വയ്യാതായപ്പോൾ യുവതി മെഡിക്കല്‍ കോളജിലെ നഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
ആശുപത്രി അധികൃതർ ഇയാളെ പിന്നീട് പെണ്‍കുട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തുകയും യുവതിയുടെ ബന്ധുക്കളെത്തിയശേഷം പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.
പിന്നീട് പോലീസെത്തി മൊഴി രേഖപ്പെടുത്തിയശേഷം ഞായറാഴ്ച രാത്രി ദയാലാലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.