തൃശൂർ: അവധിക്കാല ആഘോഷം ആപത്താകരുത്, കരുതൽ വേണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ആഘോഷം അതിരുകടക്കരുത്. വിനോദയാത്രകളിലും, ഉത്സവാഘോഷങ്ങളിലും കരുതലും, സ്വയം നിയന്ത്രണം ആവശ്യം. സന്തോഷയാത്രകൾ ദുരന്തയാത്രകളാക്കരുത്.
കുളം, കുഴി, പുഴ, കടൽ എന്നിവിടങ്ങളിലേക്കു പോകുന്പോൾ കരുതലും ജാഗ്രതയും വേണം. രക്ഷിതാക്കളുടെ ജാഗ്രതയും ആവശ്യം. ജലാശയങ്ങളിലും, പുഴകളിലും നീന്തലറിയാത്തവർ ഇറങ്ങരുത്. ചുഴികളും, അടിയൊഴുക്കുകളും കൂടുതൽ ശ്രദ്ദിക്കണം. മുന്നറിയിപ്പു ബോർഡുകൾ അവഗണിക്കരുത്.
മദ്യപിച്ച് വാഹനമോടിക്കരുത്. വാഹനമോടിക്കുന്പോൾ അമിത വേഗം അരുത്. യാത്രകളിൽ അമിതാവേശവും ആപത്തുണ്ടാക്കും. പടക്കം, വെടിമരുന്ന് എന്നിവയുടെ ഉപയോഗം സൂക്ഷിയ്ക്കണം. അപകടങ്ങൾക്കും, ദുരന്തങ്ങൾക്കും കാരണമാകാവുന്ന കാര്യങ്ങളാണിത്.
അവധിയാഘോഷത്തിനായി വീടടച്ച് പോകുന്നവർ പോലീസിനെയോ അയൽവാസികളെയോ വിവരം ധരിപ്പിയ്ക്കണം. പാൽ, പത്രം എന്നിവ അടച്ചിട്ട വീടിനുമുന്നിൽ നിന്ന് നീക്കംചെയ്യാനുള്ള ഏർപ്പാടുകൾ ചെയ്തിരിക്കണം.സൂക്ഷിച്ചാൽ ദു:ഖിയ്ക്കേണ്ടിവരില്ലെന്ന മുന്നറിയിപ്പോടെയാണ് റൂറൽ പോലീസ ലഘുലേഖ തയാറാക്കിയിരിക്കുന്നത്.