തിരുവനന്തപുരം: ദേശീയ ടൂറിസം പുരസ്കാരങ്ങളിൽ ഒൻപതെണ്ണം കേരളം കരസ്ഥമാക്കി. ഡല്‍ഹി വിജ്ഞാന് ഭവനില്‍ നടന്ന ചടങ്ങില്‍ മന്ത്രി അല്‍ഫോൻസ് കണ്ണന്താനം പുരസ്കാര ദാനം നടത്തി. കേരള ടൂറിസം ഡയറക്ടര്‍ പി ബാല കിരണ്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.സംസ്ഥാന ടൂറിസം വകുപ്പ് നാല് പുരസ്കാരങ്ങളാണ് കരസ്ഥമാക്കിയത്. സംസ്ഥാനത്തെ സ്വകാര്യ ടൂറിസം മേഖല അഞ്ച് പുരസ്കാരങ്ങളും നേടി.
മികച്ച ആഭ്യന്തര ടൂര്‍ ഓപ്പറേറ്റര്‍, ഇന്‍ക്രഡിബിള്‍ ഇന്ത്യ ബെഡ് ആന്‍ഡ് ബ്രേക്ക് ഫാസ്റ്റ് , ബെസ്റ്റ് സ്റ്റാന്ഡ്എലോണ് കണ്വെന്ഷന് സെന്റര്‍ എന്നീ വിഭാഗങ്ങളിലെ പുരസ്കാരങ്ങളാണ് സ്വകാര്യ സംരംഭകര്‍ നേടിയത്.മികച്ച ആഭ്യന്തര ടൂര്‍ ഓപ്പറേറ്റര്‍ക്കുള്ള പുരസ്കാരം സംസ്ഥാനത്തെ ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡ് കരസ്ഥമാക്കി.
ഇന്‍ബൗണ്ട് ടൂര്‍ ഓപ്പറേറ്റര്‍ വിഭാഗത്തില്‍ കോണ്‍കോഡ് എക്സോട്ടിക് വോയേജസ് പ്രൈവറ്റ് ലിമിറ്റഡ് കരസ്ഥമാക്കി. ബെസ്റ്റ് ഇന്‍ക്രഡിബിള്‍ ഇന്ത്യ ബെഡ് ആന്‍്ഡ് ബ്രേക്ക് ഫാസറ്റ് വിഭാഗത്തില്‍ മൂന്നാറിലെ റോസ്ഗാര്‍ഡന്‍ ഹോംസ്റ്റേ പുരസ്കാരം നേടി.
മികച്ച വെല്‍നെസ് സെന്റര്‍ പുരസ്കാരം കോവളത്തെ സോമതീരം റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ആയുര്‍വേദ ഹോസ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് കരസ്ഥമാക്കി. ഇന്ത്യാ ഗവണ്മെന്റിന്റെ ഈ വർഷത്തെ ബെസ്റ്റ് ആയൂർവേദ വെൽനെസ് സെന്ററിനുള്ള നാഷണൽ ടൂറിസം അവാർഡ് നാലാം തവണയും ഹാൾ ഓഫ് ഫെയിം പുരസ്കാരവും സോമതീരം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ആയൂർവേദ ഹോസ്പിറ്റലിനു ലഭിച്ചു.