സ്വന്തം ലേഖകന്‍
കോഴിക്കോട് : പോലീസും മോട്ടോര്‍ വാഹന വകുപ്പും ‘കണ്ടുപിടിച്ച നിയമ ലംഘനങ്ങളില്‍ ‘ ഏറെയും ഇരുചക്ര വാഹനങ്ങളുടേത്.
നിരത്തിലൂടെ ചീറി പായുന്ന സ്വകാര്യ- ദീര്‍ഘ ദൂര ബസുകളുടെ നിയമ ലംഘനങ്ങളാകട്ടെ പരിധിക്ക് പുറത്താണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
പരിശോധന സ്റ്റാൻഡിൽ മാത്രം!
സ്പീഡ് ഗവര്‍ണറില്‍ മാറ്റം വരുത്തിയും ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചും ബസ് ഓടിക്കുന്ന സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാരെ കണ്ടെത്താനുള്ള ഇടപെടലൊന്നും തന്നെ നടക്കുന്നില്ല.
ബസ് സ്റ്റാൻഡുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പരിശോധനകളില്‍ മാത്രമാണ് കുറച്ചുപേരെങ്കിലും പിടിയിലാവുന്നത്. 22,500 ഗതാഗത നിയമലംഘനങ്ങളാണ് സെപ്റ്റംബര്‍ വരെ കോഴിക്കോട് ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് യൂണിറ്റ് കണ്ടെത്തിയത്.
സെപ്റ്റംബറില്‍ മാത്രം 4600 കേസുകളും. ഇവയില്‍ ഭൂരിഭാഗവും ഇരുചക്രവാഹനങ്ങളാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഹോൺ ഭീകരത!
ഒമ്പത് എംവിഐമാരും 24 അസി.മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍മാരുമാണ് കോഴിക്കോട്ടെ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലുള്ളത്. രണ്ട് അസി.കമ്മീഷണര്‍മാരും ഒരു സിഐയും അടക്കം നൂറ്റിനാല്പ്പതോളം പേര് സിറ്റി ട്രാഫിക്കിലുമുണ്ട്.
ചെറു വാഹനങ്ങളെ പരിശോധിക്കേണ്ടത് ആവശ്യമാണെങ്കിലും ഡോറുകള്‍ തുറന്നിട്ടും ഭീകരമാം വിധം ഹോണടിച്ചും കുതിക്കുന്ന ബസുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ ഇത്തരം സംവിധാനമൊന്നും മുതിരുന്നില്ലെന്നാണ് വസ്തുത. സംഭവങ്ങള്‍ നടക്കുമ്പോള്‍ മാത്രം പരിശോധന എന്നതാണ് നിലപാട്.
കഴിഞ്ഞ ദിവസം നടന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ പരിശോധന കര്‍ശനമാക്കിയെങ്കിലും എത്രനാള്‍ തുടരും എന്നത് വ്യക്തമല്ല. ദീര്‍ഘകാല പദ്ധതികള്‍ക്ക് രൂപം കൊടുക്കാനും സാധിച്ചിട്ടില്ല.