തിരുവനന്തപുരം: ഏകീകൃത കളർ കോഡ് സംബന്ധിച്ച് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ തീരുമാനം ഇന്നു മുതൽ കർശനമായി നടപ്പാൻ തീരുമാനിച്ചു. കളർകോഡ് ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും.
യൂണിഫോം കളർ കോഡിൽ അല്ലാത്ത ബസുകൾ ഇന്ന് മുതൽ ഓടാൻ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി അറിയിച്ചു. വെള്ള നിറവും വയലറ്റ് വരയുമെന്ന യൂണിഫോം കോഡ് നടപ്പാക്കാൻ നേരത്തെ ഡിസംബർ വരെ സമയം നൽകിയിരുന്നുവെങ്കിലും ഇന്നലത്തെ യോഗത്തിൽ ഉടനടി കർശനമാക്കാൻ തീരുമാനിക്കുകയായിരുന്നു.
അതേസമയം അപകടകരമായ രീതിയിൽ ഓടുന്ന വാഹനങ്ങളുടെ വിവരം ബന്ധപ്പെട്ടവരെ അറിയിക്കുവാൻ മൊബൈൽ ആപ്പ് സംവിധാനം ഒരുക്കും.
പൊതുജനങ്ങൾക്ക് വാട്ടസ്ആപ്പിലൂടെ ഇത്തരം വാഹനങ്ങളുടെ വീഡിയോയും അയക്കാം. ജിപിഎസ് ഘടിപ്പിക്കാത്ത പബ്ലിക് കാരിയേജ് വാഹനങ്ങളുടെ സിഎഫ് കാൻസൽ ചെയ്യുന്ന നടപടികളിലേക്ക് നീങ്ങും.
എആർഐ അംഗീകാരമുള്ള നിർമാതാക്കളുടെ ജിപിഎസ് സംസ്ഥാനത്ത് ആവശ്യാനുസരണം ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിക്കുവാൻ ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തി.