തിരുവനന്തപുരം: ഡ്രൈവിംഗ് പരിശീലന വാഹനങ്ങൾക്ക് ഇനിമുതൽ ഏകീകൃത നിറ വരുന്നു. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ഇനി മഞ്ഞ നിറത്തിലാകുമുണ്ടാകുക.
മുൻവശത്തും പിന്നിലും മഞ്ഞ നിറം നൽകാൻ ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ നിർദ്ദേശം നൽകി. ഒക്ടോബർ ഒന്ന് മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. റോഡ് സുരക്ഷ മുന്നിൽ കണ്ടാണ് നിറംമാറ്റം.
അതേസമയം, കോൺട്രാക്ട് കാര്യേജ് ബസുകളുടെ വെള്ളനിറം മാറ്റണം എന്ന അവശ്യം തളളി. ടൂറിസ്റ്റ് ബസുകളുടെ നിറത്തിൽ മാറ്റമില്ല.
ഓപ്പറേറ്റർമാരും ഡ്രൈവിംഗ് സ്കൂൾ ഉടമകളുമായും നടന്ന ചർച്ചയ്ക്ക് പിന്നാലെയാണ് ഈ തീരുമാനം. നിറം മാറ്റുന്നതോടെ വാഹനങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ മറ്റു ഡ്രൈവർമാർക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.