അഹമ്മദാബാദ്: ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്തിന്റെ പടിഞ്ഞാറന്‍ തീരം തൊട്ടു.
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പോര്‍ബന്ദറിനും മഹുവയ്ക്കും ഇടയിലുള്ള തീരം കടന്ന് മണിക്കൂറില്‍ 155-165 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഗുജറാത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈനിക യൂണിറ്റുകളെ വിന്യസിച്ചു.
അതേസമയം, ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നൊരുക്കങ്ങൾ വിലയിരുത്തി.
മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവാ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും, ദാമൻ ദിയു ലഫ്റ്റനന്റ് ഗവർണറുമായും ഫോണിൽ ബന്ധപ്പെട്ട് പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി.
സംസ്ഥാനങ്ങൾക്ക് എല്ലാവിധ സഹായവും നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ചുഴലിക്കാറ്റ് ഗുജറാത്ത്, ദിയു തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ബന്ധപ്പെട്ടത്.
കേന്ദ്ര ദുരന്ത നിവാരണ സേനാംഗങ്ങൾ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.