കൊട്ടാരക്കരയിൽ തന്റെ ചിത്രമായ മെക്സിക്കൻ അപാരതയുടെ പ്രചരാണാർഥം എത്തിയതായിരുന്നു. പീഡനങ്ങളും ബലാത്സംഗങ്ങളും നടന്നപ്പോൾ തടയാൻ കഴിയാതിരുന്നവർ ആണ് ഇപ്പോൾ പ്രണയത്തെ തടയാനിറങ്ങിയിരിക്കുന്നത്.
പ്രണയമെന്നാൽ അത്ര വലിയ കുറ്റമാണോ. സദാചാര ഗുണ്ടായിസം നടത്തുന്ന ഇവരെന്താണ് റേപ്പ് തടയാത്തത്. പൊതുസ്ഥലത്തു വൃത്തിക്കേടു കാട്ടുന്നവരുടെ വീഡിയോ എടുത്തു നാട്ടുകാരെ കാണിക്കുന്നതാണോ സദാചാരം.
അവരെ തല്ലാൻ ഇവർക്കെന്തവകാശം. വീട്ടുകാരെ അറിയിക്കുകയും തെറ്റു ബോധ്യപ്പെടുത്തി പിന്തിരിപ്പിക്കുകയുമാണ് വേണ്ടത്. എറണാകുളത്ത് അക്രമം പോലീസ് നോക്കി നിന്നതു തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ആരുമായും മത്സരമില്ല.
ഉള്ളത് വ്യവസായത്തിന്റെ നന്മയ്ക്കായുള്ള ആരോഗ്യകരമായ മത്സരം മാത്രം. തന്റെ സിനിമകൾ തിയേറ്ററുകാർ എടുക്കാത്ത അവസ്ഥയുണ്ടായിരുന്നു. ഗപ്പി എന്ന സിനിമ പലതിയേറ്ററുകാരും ചാനലുകാരും വേണ്ടെന്നു പറഞ്ഞു.
ആ സിനിമയക്കാണ് അഞ്ചു സംസ്ഥാന അവാർഡുകൾ ല‘ിച്ചത്. വിനായകന് അവാർഡ് ല‘ിക്കണമെന്ന് ആഗ്രഹിച്ചവരിൽ ഒരാൾ താനായിരുന്നു. സിനിമയും ജീവിതവും രണ്ടും രണ്ടാണ്. സിനിമകൊണ്ടു നശിക്കുന്നുവെന്നു പറയുന്നത് ശരിയല്ല. ഗാന്ധിയും ജീസസും സിനിമയായി ഇറങ്ങിയിട്ടും ആരും പുണ്യവാളൻമാരായിട്ടില്ല. സിനിമ ഉണ്ടാകുന്നതിനു മുമ്പേ അക്രമമുണ്ടായിട്ടുണ്ടന്നും ടൊവീനോ പറഞ്ഞു.