കുട്ടികൾക്കിഷ്ടപ്പെടുന്ന ഒരു സിനിമയുടെ ഭാഗമാകണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതാണ് മിന്നൽ മുരളി. അത് എന്റെ ആദ്യത്തെ സിനിമയോ അവസാനത്തെ സിനിമയോ അല്ല.
ഞാൻ ചെയ്ത സിനിമകളിൽ വളരെ പ്രധാനപ്പെട്ട ഒന്നു മാത്രമാണ്. ഒരു വേഷം ഒരിക്കലും അഭിനേതാവിനു ബാധ്യതയാകാൻ പാടില്ല.
ഞാൻ ബിഗ് ബജറ്റ് സിനിമകളും ചെയ്യും ചെറിയ സിനിമകളും ചെയ്യും. വില്ലനും ആവും നായകനും ആവും. ഒന്നിൽ മാത്രമായി തളച്ചിടാൻ താത്പര്യമില്ല.
ടൊവിനോയുടെ സിനിമ ഇങ്ങനെ ആയിരിക്കും എന്നു വന്നാൽ പിന്നെ പ്രേക്ഷകർക്കും ഒരു കൗതുകമുണ്ടാകില്ല. വലിയ സിനിമകൾ അനുഗ്രഹമായാണു ഭവിക്കേണ്ടത്. ഒരിക്കലും ബാധ്യത ആകരുത്. –ടോവിനോ തോമസ്