സൈമ അവാർഡ് ചടങ്ങില്‍ കീര്‍ത്തിയെ കണ്ടിരുന്നു. അന്ന് കീര്‍ത്തിയുടെ അച്ഛനെ എനിക്ക് നല്ല പരിചയമുണ്ട്. പിന്നെ എയര്‍പോര്‍ട്ടില്‍ വച്ചു കണ്ടു.
അന്ന് ഞങ്ങള്‍ സംസാരിച്ചിട്ട് പോലുമില്ല. കേരള ടൂറിസത്തിന്റെ ഭാഗമായി 2019ല്‍ തിരുവനന്തപുരത്ത് വലിയൊരു പരിപാടിയുണ്ടായിരുന്നു.
വണ്ടിയില്‍ നിന്ന് ഇറങ്ങിയിട്ട് എയര്‍പോര്‍ട്ടിലേക്ക് പോകുന്ന ബസില്‍ കയറി. അപ്പോള്‍ പുറകീന്ന് ഒരാള്‍ കൈ പൊക്കി കാണിക്കുന്നുണ്ട്. ഈ ഫാന്‍സിനെ കൊണ്ട് തോറ്റല്ലോ എന്ന് പറഞ്ഞ് നോക്കുമ്പോള്‍ മെലിഞ്ഞൊരു പെണ്‍കുട്ടി.
ഷാളൊക്കെ തലയിലിട്ടിട്ടുണ്ട്. മുഖം മുഴുവന്‍ മറച്ചിട്ട് ഈ കുട്ടി എന്തിനാണ് ഫോട്ടോ എടുക്കുന്നത് എന്ന് വിചാരിച്ച്… ഒകെ ഫോട്ടോ എടുത്തോട്ടേന്ന് കരുതി അടുത്ത് ചെന്നു.
അപ്പോള്‍ മുഖത്തെ തുണി മാറ്റി ഞാനാണ് എന്ന് പറഞ്ഞു. ആ… തെന്നിന്ത്യന്‍ താരസുന്ദരി കീർത്തി. ആദ്യം കണ്ടപ്പോള്‍ അധികം സംസാരിക്കാത്ത കുട്ടിയായിരിക്കുമെന്നാണ് വിചാരിച്ചത്.
പിന്നെ ഇങ്ങോട്ട് വിളിച്ച് സംസാരിച്ചപ്പോള്‍ അതൊക്കെ മാറി. ബസില്‍ കണ്ടത് മുതല്‍ ഞങ്ങള്‍ ഒന്നിച്ചായിരുന്നു പരിപാടിക്ക് ഉണ്ടായിരുന്നത്. പിന്നെ എളുപ്പത്തില്‍ സംസാരിക്കാന്‍ പറ്റുന്ന ആളാണെന്ന് മനസിലായി. -ടോവിനോ തോമസ്