കളക്ടറേറ്റില്‍ നേരിട്ടെത്തി, വോട്ട് ചെയ്യാന്‍ പഠിച്ച്, നടന്‍ ടൊവിനോ തോമസ്. അത് പഠിപ്പിച്ചതാകട്ടെ, തൃശൂര്‍ കളക്ടര്‍ ടി.വി. അനുപമയും. ഇത്തവണ പോളിങ് ബൂത്തില്‍ ചെല്ലുമ്പോള്‍ ഒരു പുത്തന്‍ ഉപകരണംകൂടി കാണാനാവുമെന്നും അത് ഇതാണെന്നും വിവിപാറ്റ് യന്ത്രം ചൂണ്ടി കളക്ടര്‍ ടൊവിനോയെ പഠിപ്പിച്ചു.
വിവിപാറ്റ് യന്ത്രവും വോട്ടിങ് യന്ത്രവും മേശയില്‍വെച്ച് വോട്ടറെന്നു കണക്കാക്കി വോട്ട് ചെയ്തു. ബീപ്പ് ശബ്ദവും വന്നു. വിവിപാറ്റില്‍നിന്ന് മറുപടി രസീതുമെത്തി. ഇത്രയേ ഉള്ളൂ എന്ന് കളക്ടര്‍. ഇതു വളരെ സിമ്പിളെന്ന് ടൊവിനോ. ലളിതമായും സുതാര്യമായും കാര്യങ്ങള്‍ അവതരിപ്പിക്കുന്ന കളക്ടറുടെ വിശദീകരണം കൂടിയായപ്പോള്‍ എല്ലാം എളുപ്പം കഴിഞ്ഞു.
ഇനി ജില്ലയുടെ വോട്ടിങ് അംബാസഡറായി ടൊവിനോ സാമൂഹികമാധ്യമങ്ങള്‍ വഴി ജനാധിപത്യത്തിന്റെ സന്ദേശം പകരും. വോട്ട് ഓരോ പൗരന്റെയും കടമയാണ്. പ്രത്യേകിച്ച് ജനാധിപത്യരാജ്യത്ത്. അതുകൊണ്ട്, പുതിയ മെഷീനില്‍ വോട്ടുചെയ്യാന്‍ എല്ലാവരും പഠിക്കണം. കാര്യം വളരെ സിമ്പിളാണ്’ ടൊവിനോ പറഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്ത ശേഷമാണ് ടൊവിനോ മടങ്ങിയത്.