കൊച്ചി: നടൻ ടോവിനോ തോമസിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
രോഗലക്ഷണങ്ങൾ ഒന്നുമില്ലെന്നും നിരീക്ഷണത്തിൽ കഴിയുകയാണെന്നും ടോവിനോ അറിയിച്ചു.
‘എനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. രോഗ ലക്ഷണങ്ങളൊന്നും ഇതുവരെയില്ല. ആരോഗ്യപരമായി പ്രശ്നങ്ങളുമില്ല.
കുറച്ച് ദിവസത്തിന് നിരീക്ഷണത്തില്‍ തുടര്‍ന്ന ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നതായിരിക്കും.
എല്ലാവരും സുരക്ഷിതരായി ഇരിക്കു’. ടോവിനോ ഫേസ്ബുക്കിൽ കുറിച്ചു.