തിരക്കുകൾക്ക് അവധി നൽകി കുടുംബസമേതം യാത്ര പോവാൻ ഇഷ്ടപ്പെടുന്ന താരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ, ജപ്പാനിലെ ടോക്കിയോയിൽനിന്നുള്ള ഒരു കുടുംബചിത്രം പങ്കുവയ്ക്കുകയാണ് ടൊവിനോ തോമസ്.
പരമ്പരാഗത ജാപനീസ് വസ്ത്രങ്ങൾ അണിഞ്ഞ ടൊവിനോയെയും കുടുംബത്തേയുമാണ് ചിത്രങ്ങളിൽ കാണാനാവുക. ഇതാര് ടൊവിനോ ചാനോ? എന്നാണ് ഒരു ആരാധകർ ചോദിക്കുന്നത്.
ഭാര്യ ലിഡിയയും മക്കളായ ഇസ, തഹാൻ എന്നിവരെയും ചിത്രത്തിൽ കാണാം. ജാപനീസ് വേഷത്തിൽ തിളങ്ങുകയാണ് ഏവരും.എന്നും കുടുംബത്തെ ചേർത്തു പിടിക്കുന്ന താരങ്ങളിലൊരാളാണ് ടൊവിനോ.
ഭാര്യയും കുട്ടികളും മാത്രമല്ല, ടൊവിനോയുടെ യാത്രകളിൽ പലപ്പോഴും അച്ഛനും അമ്മയും സഹോദരനും സഹോദരിയുമൊക്കെ കൂടെയുണ്ടാവാറുണ്ട്.