കൊച്ചി: സിനിമ മേഖലയില്‍ പുതിയതായി വരുന്ന സംഘടന മികച്ചതാണെങ്കില്‍ അതിന്റെ ഭാഗമാകുമെന്ന് നടന് ടൊവിനോ തോമസ്. അതേസമയം നിലവില്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളുടെ ഭാഗമല്ല. നിലവില്‍ താന്‍ അമ്മ സംഘടനയുടെ ഭാഗമാണ്. പുരോഗമനപരമായി എന്ത് കാര്യം നടന്നാലും നല്ലതാണ്. അതിന്റെ ഭാഗമാകുമെന്നും ടൊവിനോ പറഞ്ഞു.
മലയാള സിനിമയില്‍ നിലവിലുള്ള സംഘടനകള്‍ക്ക് ബദലായി പുതിയ സംഘടന രൂപീകരിക്കാനുള്ള നീക്കവുമായി സംവിധായകരായ അഞ്ജലി മേനോന്, ലിജോ ജോസ് പെല്ലിശേരി, ആഷിഖ് അബു, രാജീവ് രവി, നടി റിമ കല്ലിങ്കല്‍, ചലച്ചിത്ര പ്രവര്ത്തകന് ബിനീഷ് ചന്ദ്ര എന്നിവര്‍ രംഗത്തെത്തിയിരുന്നു.
ഇതുചൂണ്ടിക്കാട്ടി ഇവര്‍ പുറത്തിറക്കിയ പ്രസ്താവനയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമാക്കിയാണ് പുതിയ സംഘടന രൂപീകരിക്കുന്നതെന്നാണ് ഇവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുള്ളത്.
അതിനിടെ തന്റെ പുതിയ ചിത്രമായ എആര്‍എമ്മിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്ന സംഭവത്തില്‍ ടൊവിനോ ആശങ്ക പ്രകടിപ്പിച്ചു. സിനിമ വ്യവസായത്തെ ആകെ ബാധിക്കുന്ന വിഷയമാണിത്. ഇതിനുപിന്നില്‍ ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായും ടൊവിനോ ആശങ്ക പ്രകടിപ്പിച്ചു.