ടൊവിനോ തോമസ് നായകനാകുന്ന ഫോറൻസിക്കിന്റെ ചിത്രീകരണം ആരംഭിച്ചു. ഒരു ഫോറൻസിക് ഡോക്ടറുടെ കഥാപാത്രത്തെ ടൊവിനോ അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് അഖിൽ പോൾ- അനസ് ഖാൻ എന്നിവർ ചേർന്നാണ്.
സംവിധായകർ തന്നെയാണ് സിനിമയ്ക്കു വേണ്ടി തിരക്കഥ ഒരുക്കിയതും. മംമ്ത മോഹൻദാസാണ് സിനിമയിലെ നായിക. സൈജു കുറുപ്പ്, ധനേഷ് ആനന്ദ്, റീബ മോണിക്ക എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
ജുവിസ് പ്രൊഡക്ഷൻസ്, രാഗം മൂവീസ് എന്നീ ബാനറുകളിൽ സിജു മാത്യു, നെവിസ് സേവ്യർ, രാജു മല്യത്ത് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.