കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് ഒരു സംഘടനാ പ്രശ്നമല്ലെന്ന് വ്യക്തമാക്കി നടന് ടൊവിനോ തോമസ് രംഗത്ത്. ഇത് ഒരു കുറ്റകൃത്യമാണെന്നും അതിനെ അത്തരത്തില്‍ തന്നെ കാണണമെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംസാരിക്കവെ ടൊവിനോ പറഞ്ഞു.
ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയ സംഭവവും പിന്നീട് തിരിച്ചെടുത്തതും നടിമാരുടെ രാജിയും ഒഴിവാക്കേണ്ടതായിരുന്നെന്നും ആലോചിച്ച് തീരുമാനിക്കേണ്ട കാര്യങ്ങളാണ് നടന്നതെന്നും ടൊവിനോ പറഞ്ഞു.
നടിയെ ആക്രമിച്ച കുറ്റം തെളിയിക്കപ്പെടേണ്ടതാണെന്നും കുറ്റവാളിയാണെങ്കില്‍ ശിക്ഷിക്കപ്പെടുകയും അല്ലെങ്കില്‍ യഥാര്‍ഥ കുറ്റവാളിയെ കണ്ടെത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
കോടതിയാണ് അന്തിമ തീര്‍പ്പ് കല്‍പ്പിക്കേണ്ടതെന്നും നടിയെ ആക്രമിച്ച സംഭവത്തെ സംഘടനാ പ്രശ്നങ്ങളായി ഊതിപെരുപ്പിക്കുന്നത് മാധ്യമങ്ങളാണെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.