പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന  ടോ​വി​നോ തോ​മ​സി​നെ ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റി 

 

കൊ​ച്ചി: സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ പ​രു​ക്കേ​റ്റ ന​ട​ന്‍ ടോ​വി​നോ തോ​മ​സ് സു​ഖം പ്രാ​പി​ക്കു​ന്നു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഐ​സി​യു​വി​ല്‍ ക​ഴി​ഞ്ഞു​വ​ന്ന താ​ര​ത്തെ മു​റി​യി​ലേ​ക്കു മാ​റ്റി​യ​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ഇ​ന്ന​ലെ​യാ​ണു താ​ര​ത്തെ ഐ​സി​യു​വി​ല്‍​നി​ന്ന് മാ​റ്റി​യ​ത്. താ​ര​ത്തി​ന് വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ​തി​യെ സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക് എ​ത്താ​ന്‍ ക​ഴി​യു​മെ​ന്നും ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ആ​ശു​പ​ത്രി വി​ടാ​നാ​കു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ക​ള എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ വ​യ​റി​ല്‍ പ​രു​ക്കേ​റ്റ ടോവിനോ​യെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ല്‍ ര​ക്തം ക​ട്ട​പി​ടി​ച്ചി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി.

തു​ട​ര്‍​ന്നാ​ണു 48 മ​ണി​ക്കൂ​ര്‍ നി​രീ​ക്ഷ​ണ​ത്തി​നാ​യി ഐ​സി​യു​വി​ലേ​ക്കു മാ​റ്റി​യ​ത്. ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​റ​വ​ത്തെ സെ​റ്റി​ല്‍​വ​ച്ചാ​ണു ടോവിനോ​യ്ക്കു പ​രി​ക്കേ​റ്റ​ത്.

Related posts

Leave a Comment