“ഞാ​ൻ ഉ​യ​ര​ങ്ങ​ളി​ൽ എ​ത്തു​ക ത​ന്നെ ചെ​യ്യും’; വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ടോ​വി​നൊ കു​റി​ച്ച വ​രി​ക​ൾ

മ​ല​യാ​ളം സി​നി​മാ മേ​ഖ​ല​യി​ൽ ക​ഠി​നാ​ധ്വാ​നം ഒ​ന്നു​കൊ​ണ്ട് മാ​ത്രം ത​ന്‍റെ പേ​ര് എ​ഴു​തി ചേ​ർ​ത്ത താ​ര​മാ​ണ് ടോ​വി​നൊ തോ​മ​സ്. ചേ​റി​യ വേ​ഷ​ങ്ങ​ളി​ലൂ​ടെ എ​ത്തി ഇ​പ്പോ​ൾ തി​ര​ക്കേ​റി​യ മു​ൻ​നി​ര താ​ര​മാ​യി മാ​റി​യ ടോ​വി​നൊ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച വ​രി​ക​ളാ​ണ് ഇ​ന്ന് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.

2011 സി​നി​മ​യി​ൽ താ​രം തു​ട​ക്കം കു​റി​ക്കു​ന്ന സ​മ​യ​മാ​ണ് ഇ​ത് കു​റി​ച്ച​ത്. “ഇ​ന്ന് നി​ങ്ങ​ൾ എ​ന്നെ വി​ഡ്ഡി​യെ​ന്ന് പ​രി​ഹ​സി​ക്കു​മാ​യി​രി​ക്കും, ക​ഴി​വി​ല്ലാ​ത്ത​വ​ൻ എ​ന്ന് മു​ദ്ര​കു​ത്തി എ​ഴു​തി ത​ള്ളു​മാ​യി​രി​ക്കും. പ​ക്ഷെ ഒ​രി​ക്ക​ൽ ഞാ​ൻ ഉ​യ​ര​ങ്ങ​ളി​ൽ എ​ത്തു​ക ത​ന്നെ ചെ​യ്യും. അ​ന്ന് നി​ങ്ങ​ൾ എ​ന്നെ​യോ​ർ​ത്ത് അ​സൂ​യ​പ്പെ​ടും. ഇ​തൊ​രു അ​ഹ​ങ്കാ​രി​യു​ടെ ധാ​ർ​ഷ്ട്യ​മ​ല്ല. വി​ഡ്ഡി​യു​ടെ വി​ലാ​പ​വു​മ​ല്ല. മ​റി​ച്ച് ഒ​രു ക​ഠി​നാ​ദ്ധ്വാ​നി​യു​ടെ ആ​ത്മ​വി​ശ്വാ​സ​മാ​ണ്’. ടോ​വി​നൊ കു​റി​ച്ചു.

നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി മ​ന​സി​ൽ ഇ​ടം നേ​ടി​യ താ​രം ധ​നു​ഷ് നാ​യ​ക​നാ​യി എ​ത്തി​യ മാ​രി 2വി​ലും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. പൃ​ഥ്വി​രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ലൂ​സ​ഫ​റാ​ണ് ടോ​വി​നോ​യു​ടെ​താ​യി റി​ലീ​സ് ചെ​യ്യാ​നൊ​രു​ങ്ങു​ന്ന പു​തി​യ ചി​ത്രം. കൂ​ടാ​തെ താ​ര​ത്തി​ന്‍റെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളും അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ന്നു​ണ്ട്.

Related posts