മാനന്തവാടി: സദസിൽ കൂവിയ വിദ്യാർഥിയെ വേദിയിലേക്കു വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിപ്പിച്ച് ചലച്ചിത്രതാരം ടൊവിനോ തോമസ്.
സമ്മതിദായകരുടെ ദേശീയദിനത്തോടനുബന്ധിച്ച് മേരിമാതാ കോളജിൽ സംഘടിപ്പിച്ച ബഹുജനസംഗമത്തിനിടെയാണ് സംഭവം.
സംഗമം ഉദ്ഘാടനം ചെയ്തു ടൊവിനോ പ്രസംഗിക്കുന്നതിനിടെയായിരുന്നു സദസിൽനിന്നു കൂവൽ. വിദ്യാർഥിയെ സ്റ്റേജിലേക്കു വിളിച്ച ടൊവിനോ മൈക്കിലൂടെ കൂവാൻ ആവശ്യപ്പെടുകയായിരുന്നു.
ആദ്യം വിസമ്മതിച്ച വിദ്യാർഥിയെ മൈക്കിലൂടെ നാലുതവണ കൂവിപ്പിച്ചാണ് താരം സദസിലേക്കു മടക്കിയത്.