മിന്നൽ മുരളിക്ക് മുൻപ് ഏറ്റവും വലിയ പ്രശ്നം എന്നത് മലയാള സിനിമയെ എങ്ങനെ മറ്റുള്ളവരിലേക്ക് എത്തിക്കാം എന്നതായിരുന്നു.
മിന്നൽ മുരളിക്കു ശേഷം അത് അല്പം കൂടി എളുപ്പമായി. ഞാനെന്ന വ്യക്തിയെ അറിയാതിരുന്നവർപോലും ഇന്ന് എന്റെ സിനിമകൾ കാണുന്നുണ്ട്.
മിന്നൽ മുരളിക്ക് ശേഷമാണ് ഞാനൊരു ശരിയായ ട്രാക്കിലാണ് ഓടുന്നത് എന്നു തോന്നിത്തുടങ്ങിയത്. നാരദൻ എന്ന സിനിമയിറങ്ങുമ്പോൾ, അതാ മിന്നൽ മുരളിയിലെ നടന്റെ സിനിമയല്ലേ എന്ന് പറഞ്ഞു മറുഭാഷക്കാർ കണ്ടു നോക്കിയാൽ, അതിനു മിന്നൽ മുരളി തന്നെയാവും കാരണം.
മലയാളത്തിലെ പല അതിഗംഭീര സിനിമകളും മലയാളി സമൂഹത്തിനു പുറത്തേക്ക് എത്തിക്കാനായിട്ടുണ്ടോ എന്നത് സംശയമാണ്. കാരണം അതിനു പ്രാപ്തമായൊരു ഡിസ്ട്രിബ്യൂഷൻ സിസ്റ്റം നമുക്കില്ല.
ഒരു ഹോളിവുഡ് പടം വേൾഡ് വൈഡായി റിലീസ് ചെയ്യുന്നതുപോലെ റിലീസ് ചെയ്യാൻ മലയാള സിനിമയ്ക്ക് കഴിയില്ല.-ടോവിനോ തോമസ്