ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പൃഥിരാജ്. പൃഥിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ രണ്ട് കഥാപാത്രങ്ങളുടെ പേരുകളാണ് ചിത്രത്തിന് അടിക്കുറുപ്പായി നൽകിയിരിക്കുന്നത്.
‘സയീദ് മസൂദും ജതിൻ രാംദാസും ജിമ്മിൽ ഒരുമിച്ചെത്തിയപ്പോൾ’ എന്ന അടിക്കുറുപ്പോടെയാണ് ജിമ്മിൽ നിന്നുള്ള ചിത്രം പൃഥി പങ്കുവച്ചിരിക്കുന്നത്.
‘ഇംഗ്ലിഷിൽ ഒരു അടിക്കുറിപ്പ് ആലോചിച്ചതാ , പിന്നീട് വേണ്ടെന്ന് വച്ചു’, പൃഥ്വിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ടൊവിനോയും കുറിച്ചു.