തിരുവനന്തപുരം: പോലീസ് മർദനത്തിനിരയായി കൊല്ലപ്പെട്ട സഹോദരന് നീതി തേടി സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി നടൻ ടോവിനോ തോമസ്. തനിക്ക് രാഷ്ട്രീയമില്ലെന്നും, മനുഷ്യത്വത്തിന്റെ പേരിലാണ് ശ്രീജിത്തിനെ കാണാൻ വന്നിരിക്കുന്നതെന്നും ടോവിനോ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തേ, നിവിൻ പോളി, ജൂഡ് ആന്റണി, ജോയ് മാത്യു തുടങ്ങിയവരും ശ്രീജിത്തിന് പിന്തുണയറിയിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. ശ്രീജിവിന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം 764 ദിവസം പിന്നിട്ടിരിക്കുകയാണ്.