തീവണ്ടിയുടെ റിലീസ് മാറ്റി വെച്ചത് തന്നെ എങ്കിലും അറിയിക്കാമായിരുന്നുവെന്ന് നടൻ ടോവിനോ. ഫേസ്ബുക്ക് പേജിലൂടെയാണ് താരം തന്റെ പ്രതികരണം അറിയിച്ചത്. റിലീസ് മാറ്റി വെച്ചന്ന് അറിയിച്ച് വന്ന ഓഗസ്റ്റ് സിനിമാസിന്റെ പോസ്റ്റ് ഷെയർ പങ്കുവെച്ചാണ് താരം ഇങ്ങനെ കുറിച്ചത്.
തീവണ്ടിയുടെ റിലീസ് മാറ്റിവെച്ചു. വൈകിയറിയിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്നാണ് ഓഗസ്റ്റ് സിനിമാസ് ഫേസ്ബുക്കിൽ അറിയിച്ചത്.ഈ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നും ഇത്തരം അത്ഭുതങ്ങൾക്ക് ഓഗസ്റ്റ് സിനിമയോട് നന്ദിയുണ്ടെന്നും ടോവിനോ പറഞ്ഞു.
ടി.പി. ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ചെയിൻ സ്മോക്കറുടെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ റിലീസ് ഇത് മൂന്നാം തവണയാണ് മാറ്റിവെയ്ക്കുന്നത്.