ആരാധകരെ വെറുപ്പിക്കാന്‍ സിനിമാതാരങ്ങള്‍ക്ക് അധികം സമയമൊന്നും ആവശ്യമില്ല. എന്തെങ്കിലും വീണുകിട്ടാന്‍ നോക്കിയിരിക്കുകയാണ് സോഷ്യല്‍മീഡിയകളിലെ ട്രോളന്മാരും. യുവനടന്‍ ടൊവിനോ തോമസാണ് ആരാധകരോടുള്ള മോശം പെരുമാറ്റത്തെതുടര്‍ന്ന് ട്രോളന്മാരുടെ ആക്രമണത്തിന് ഇരയായികൊണ്ടിരിക്കുന്നത്. സിനിമാ തീയറ്ററില്‍ വച്ച് ഒത്തുകൂടിയ ആരാധകരിലൊരാള്‍ തന്നെ പിച്ചിയെന്ന് പറഞ്ഞ്, ബഹളം വെക്കുകയും തെറി വിളിക്കുകയും ചെയ്ത ടോവിനോ തോമസിനെ മലയാളി മറന്നില്ല. ഈ സംഭവത്തിന് പിന്നാലെ ഫേസ്ബുക്ക് ലൈവിലെത്തി, എല്ലാവരും സ്നേഹം കാട്ടുമ്പോള്‍ ഒരാള്‍ മാത്രം അത് കാട്ടിയില്ലല്ലോയെന്ന വിഷമമാണ് താന്‍ രേഖപ്പെടുത്തിയത് എന്ന് താരം വിശദീകരിച്ചു. ആ വിശദീകരണത്തില്‍ സംതൃപ്തരായിരുന്നു കേരളം. എന്നാലിതാ കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരിക്കുന്നു.
ടൊവിനോയുടെ പുതിയ ചിത്രം മെക്സിക്കന്‍ അപാരതയുടെ പ്രചരണത്തിനെത്തിയതായിരുന്നു ടോവിനോയും രൂപേഷ് പീതാംബരനും ഉള്‍പ്പെടെയുള്ളവര്‍. കാറില്‍ നിന്ന് കാണികളെ അഭിവാദ്യം ചെയ്യുന്നതിനിടെ, ഒരാള്‍ തന്നെ തല്ലിയെന്നാണ് ടോവിനോയുടെ ആരോപണം. ഇതേത്തുടര്‍ന്ന് അയാളെ പിടിക്കാന്‍ ടോവിനോ ആവശ്യപ്പെടുന്നു. സ്നേഹം കൊണ്ട് ഒന്ന് തൊട്ടതാകാമെന്ന് ചുറ്റുമുള്ളവര്‍ പറയുന്നുണ്ടെങ്കിലും, താരം വിഷയത്തില്‍ പിണങ്ങി കാറിലിരിക്കുന്നു. അയാളെന്തിനാണ് തല്ലിയതെന്ന് ചോദിക്കണമെന്നും എന്നിട്ടേ താന്‍ പുറത്തേക്കുള്ളൂവെന്നും താരം വിളിച്ചുപറയുന്നതും വീഡിയോയിലുണ്ട്. ഒടുവില്‍ രൂപേഷ് പീതാംബരനിടപെട്ടാണ് പ്രശ്നം പരിഹരിക്കുന്നത്. വീഡിയോയില്‍ താരത്തെ അടിക്കുന്നതായൊന്നും കാണുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഒന്ന് തൊടുക മാത്രമാണ് ചെയ്തതെന്ന് സ്‌ക്രീന്‍ ഷോട്ടിന്റെയും വീഡിയോയുടെയും സഹായത്തോടെ നവമാധ്യമങ്ങള്‍ സമര്‍ത്ഥിക്കുന്നു. എന്നാല്‍ മൂക്കില്‍നിന്നും വായില്‍ നിന്നും ചോരയൊലിക്കുന്ന രീതിയിലെത്തിയ ഒരാളുടെ ഭാവത്തിലായിരുന്നു ടൊവിനോ എന്നാണ് ആളുകള്‍ പറയുന്നത്.
ശ്രദ്ധ പിടിച്ചുപറ്റാനുള്ള താരത്തിന്റെ വെറും പ്രകടനമായിരുന്നു അതെന്നും ആരും തൊടുന്നതിഷ്ടമില്ലാത്തയാള്‍ പിന്നെന്തിന് ജനങ്ങള്‍ക്കിടയില്‍ ഇങ്ങനെ സിനിമയുടെ പ്രമോഷനിറങ്ങുന്നു എന്ന് ചോദിക്കുന്നവരും കുറവല്ല. ടോവിനോ അഹങ്കാരിയാണെന്നും ജാഡയാണെന്നുമെല്ലാം പറയുന്നവരും ചില്ലറയല്ല. വീഡിയോ കണ്ട് സിനിമയിലെ നായകന്‍ യഥാര്‍ത്ഥത്തിലെ വില്ലനും, വില്ലന്‍ യഥാര്‍ത്ഥ നായകനായി എന്നുമാണ് പലരും പറയുന്നത്. ടോവിനോയ്ക്ക് ഹേറ്റേഴ്സിനെ ഉണ്ടാക്കാന്‍ ഫാന്‍സില്ലെന്ന് ഇന്നലെ വരെ പ്രഖ്യാപിച്ചിരുന്ന ട്രോളന്മാര്‍, ഹേറ്റേഴ്സിനെ അദ്ദേഹം സ്വയം ഉണ്ടാക്കിക്കോളുമെന്നാണ് പറയുന്നത്. ടോവിനോയുടെ ആരാധകരുടെ വിവിധ ബുദ്ധിമുട്ടുകള്‍ വിവരിക്കുന്ന ട്രോളുകളാണ് അധികം. ഒന്ന് തൊട്ടാല്‍ ഇഷ്ടപ്പെടാതെ തെറിവിളിക്കുന്നയാളാണ് ടോവിനോയെന്നും ട്രോളന്മാര്‍ പറഞ്ഞുവെക്കുന്നു. ടോവിനോയെ കണ്ടാല്‍ ആരാധകര്‍ പേടിച്ചോടുകയാണെന്നും ഇവര്‍ പറഞ്ഞുവെക്കുന്നു.