2018 എന്ന സിനിമയിലൂടെ ടൊവീനോ തോമസിനു കിട്ടുന്ന കയ്യടികൾ കാലം കാത്തുവച്ച കാവ്യ നീതിയാണെന്ന് നടി റോഷ്ന ആൻ റോയ്.
പ്രളയകാലത്ത് എല്ലാ പ്രവർത്തനങ്ങൾക്കുമായി ഇറങ്ങിത്തിരിച്ച താരത്തെ എല്ലാവരും ചേർന്നു പ്രളയം സ്റ്റാർ എന്നു വിളിച്ച് പരിഹസിച്ചപ്പോൾ ഇന്ന് അതേ പ്രളയം അടിസ്ഥാനമാക്കിയെടുത്ത സിനിമയിലൂടെ കളിയാക്കവർ തന്നെ ടൊവിനോയ്ക്കു വേണ്ടി കയ്യടിക്കുകയാണെന്ന് റോഷന പറയുന്നു.
കേരളത്തിലെ വെള്ളപ്പൊക്കം മരണം വരെയും മറക്കാനാവില്ല. സർവതും നഷ്ടപ്പെട്ട ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്ന വെള്ളപ്പൊക്കം. 2018-ന്റെ അവസാനം ടൊവീനോ തോമസെന്ന നടന് കിട്ടുന്ന മനസുനിറഞ്ഞുള്ള കയ്യടികൾ കാലം കാത്തുവച്ച കാവ്യനീതിയാണ്.
താരപരിവേഷമുപേക്ഷിച്ച് പ്രളയകാലത്ത് ദുരിതമനുഭവിച്ച മനുഷ്യർക്കിടയിലിറങ്ങി പ്രവർത്തിച്ചിട്ടും, എല്ലാം നഷ്ടപ്പെട്ടവർക്കുവേണ്ടി സ്വന്തം വീടുതുറന്നിടുക പോലും ചെയ്തിട്ടും സാമൂഹികമാധ്യമങ്ങളിൽ ചില പ്രബുദ്ധന്മാരുടെയുൾപ്പടെ പരിഹാസത്തിനിരയായ, ‘പ്രളയം സ്റ്റാർ’ എന്നു വിളിച്ചപഹസിക്കപ്പെട്ട ടൊവിനോയ്ക്ക് അതേ പ്രളയമടിസ്ഥാനമാക്കിയെടുത്ത സിനിമയിലൂടെ അതേ മലയാളിയുടെതന്നെ കയ്യടികിട്ടുന്ന കാവ്യനീതി.
സിനിമ കണ്ടിറങ്ങിയപ്പോൾ ഏതാണ്ട് വല്ലാത്തൊരു അവസ്ഥ ആണ്.. സന്തോഷം ആണോ സങ്കടം ആണോ.. എന്തായാലും ഉള്ള് നിറഞ്ഞു. ഹൗസ്ഫുൾ ആയി ഇരുന്നു ഒരു സിനിമ കണ്ടിട്ട് കാലങ്ങൾ ആയി. ഇത് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും സിനിമ ആണ്..
ജാതിയോ, മതമോ, കൊടിയുടെ നിറമോ ഇല്ലാതെ നമ്മൾ ഒന്നിച്ചു നീന്തി കയറിയ.. നന്മ ഉള്ള ഒരുപാട് മനുഷ്യരുടെ ജീവിതം ആണ് 2018. വിഎഫ്ക് ആണോ ഒറിജിനൽ ആണോ എന്ന് അറിയാൻ പറ്റാത്ത തരത്തിൽ ആണ് സിനിമ എടുത്ത് വെച്ചിരിക്കുന്നത്,
നന്ദി ജൂഡ് ആന്തണി ഇത്രയും നല്ലൊരു സിനിമ തന്നതിന് നന്ദി. ടൊവിനോ തോമസ് പ്രളയകാലത്ത് നിങ്ങളെ ആക്ഷേപിച്ച ചുരുക്കം ചില മനുഷ്യർക്കുള്ള മറുപടി ആണ് അനൂപ്. നിങ്ങൾ ഒരു അസാധ്യ നടൻ ആണ്.
ആസിഫ് അലി, ചാക്കോച്ചൻ, ലാൽ, നരേൻ, വിനീത് ശ്രീനിവാസൻ തുടങ്ങി വലിയ താര നിരയുള്ള ഈ സിനിമ തിയറ്ററിൽ തന്നെ കാണണം. കൊച്ചു കുട്ടികൾ തൊട്ട് അഭിനയിച്ച എല്ലാവരും മനസ് നിറച്ചു.</i>റോഷന പറയുന്നു.
ഒരു അഡാറ് ലവ്, ധമാക്ക എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് റോഷന ആന് റോയ്. നടിയും മോഡലും മേക്കപ്പ് ആര്ട്ടിസ്റ്റും കൂടിയാണ് റോഷ്ന. നടന് കിച്ചു ടെല്ലാസ് ആണ് നടിയുടെ ഭർത്താവ്.