നടന് ടൊവീനോ തോമസ് പ്രളയബാധിത മേഖകളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൈയ്യടിച്ച് മലയാളികള്‍. പ്രളയം തുടങ്ങിയ ദിനം മുതല്‍ വിശ്രമമില്ലാതെ സഹജീവികളെ രക്ഷപ്പെടുത്താന്‍ ടൊവീനോയും കൂട്ടരും നിരന്തരം പരിശ്രമിക്കുകയാണ്. പ്രളയം തുടങ്ങിയപ്പോള്‍ തന്റെ വീട്ടില്‍ നില്ക്കാന് സൗകര്യമുണ്ടെന്നും ടൊവിനോ അറിയിച്ചിരുന്നു.
സഹായങ്ങളുമായി ജനങ്ങള്‍ക്കൊപ്പം നിന്ന ടൊവിനോയ്ക്ക് വന്‍ കയ്യടിയാണ് സോഷ്യല്‍ മീഡിയ നല്‍കുന്നത്. എന്നാല്‍ നടനായതുകൊണ്ട് തനിക്കൊരു സ്പെഷ്യല്‍ ക്രെഡിറ്റും വേണ്ടയെന്ന് ടൊവിനോ പറയുന്നു. ജീവന് രക്ഷപ്പെടുത്തി മറ്റുള്ളവരെ രക്ഷിച്ചവര്‍ക്കില്ലാത്ത ഒരു ക്രെഡിറ്റും എനിക്കും വേണ്ടയെന്ന് ഫെയ്സ്ബുക്കിലൂടെ ടൊവിനോ പറഞ്ഞു.