വീടുവിട്ടിറങ്ങാന്‍ പറഞ്ഞപ്പോള്‍ തട്ടിക്കയറിയ ചേട്ടന്‍ പിന്നീട് പറഞ്ഞ വാക്കുകളാണ് ഇനിയുള്ള ജീവിതത്തിന് പ്രചോദനമായി എടുക്കുന്നത്! ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെയുള്ള അനുഭവങ്ങളെക്കുറിച്ച് നടന്‍ ടൊവിനോ

പ്രളയദുരിതത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങിയ കേരളത്തെ കൈപിടിച്ച് കയറ്റാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് അധ്വാനിച്ചവരില്‍ പ്രധാനിയാണ് നടന്‍ ടോവിനോ തോമസ്. എല്ലാവരും ഒന്നടങ്കം കൈയ്യടിച്ച് സമ്മതിച്ച സേവനപ്രവര്‍ത്തനങ്ങളാണ്, ദുരിതം കേരളത്തില്‍ ആഞ്ഞടിച്ചെത്തിയ സമയം മുതല്‍ ഇന്നുവരെ ടോവിനോ നടത്തി വരുന്നത്.

കേരളം മുഴുവന്‍ തന്നെ പുകഴ്ത്തുമ്പോള്‍ താന്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേയ്ക്ക് എത്തിയത് തികച്ചും യാദൃശ്ചികമായിട്ടാണെന്ന് പറഞ്ഞ് എളിമയുടെയും മാതൃകയാവുകയാണ് ടൊവിനോ. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്. ടൊവിനോയുടെ വാക്കുകള്‍ ഇങ്ങനെ..

ഓഗസ്റ്റ് പതിനഞ്ചിനാണ് ഈ സംഭവങ്ങളുടെയെല്ലാം തുടക്കം. ഓള്‍ ഇന്ത്യാ ട്രിപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്നു ഞാന്‍. അന്നത്തെ മഴയ്്ക്ക് ഒരു അസാധാരണത്വമുള്ളതായി തോന്നി. കോഴിക്കോട്ടേയ്ക്ക് ഒരു ഡോക്ടര്‍ എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ ഞാനെത്തുമ്പോഴേക്ക് അവിടെയൊക്കെ വെള്ളം കയറിത്തുടങ്ങിയിരുന്നു. വലിയ ആശങ്കയോടെയാണ് അന്ന് വീട്ടിലെത്തിയത്.

സ്ഥിതി ഭീകരമാകുന്നുവെന്ന് തോന്നിയപ്പോള്‍ നമുക്ക് എന്തെങ്കിലും ചെയ്യേണ്ടേ എന്ന് ഒരു സുഹൃത്തിനോട് ചോദിച്ചു. ദുരന്തമുഖത്തേക്ക് നേരിട്ടിറങ്ങണം എന്ന യാതൊരു ചിന്തയും അപ്പോഴില്ലായിരുന്നു. ആശയക്കുഴപ്പത്തിനിടയില്‍ ഞങ്ങള്‍ വീടിന് വെളിയിലിറങ്ങി പിന്നീടെല്ലാം സംഭവിക്കുകയായിരുന്നു. വീടുവിട്ട് ഇറങ്ങാന്‍ പലരും തയ്യാറായിരുന്നില്ല. അതിനായി ശബ്ദമുയര്‍ത്തി സംസാരിക്കേണ്ടിവന്നിട്ടുണ്ട്. ഭീഷണിയുടെ സ്വരം ഉപയോഗിക്കേണ്ടിവന്നിട്ടുണ്ട്.’

പലപ്പോഴായി എന്നോടൊപ്പം കൂടിയ ചെറുപ്പക്കാരെല്ലാം കിടുവായിരുന്നു. ചാലക്കുടിക്കാരായ കുറച്ചുപേരേ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നുള്ളൂ. ലക്ഷദ്വീപില്‍ നിന്നുള്ള ഒരാളുണ്ടായിരുന്നു ഞങ്ങളുടെ കൂട്ടത്തില്‍.’

ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനിടെ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും ടൊവീനോ പറയുന്നു. ‘ഒരു ഘട്ടത്തില്‍ എടിഎം ബൂത്തുകള്‍ വെള്ളംകയറി പ്രവര്‍ത്തനരഹിതമായി. സാധനങ്ങള്‍ വാങ്ങി ഞങ്ങളുടെ കൈയിലുണ്ടായിരുന്ന പണം വേഗം തീരുകയും ചെയ്തു. . വലിയ പ്രതിസന്ധിയായിരുന്നു അത്. കച്ചവടക്കാരോട് സഹായം ചോദിച്ചു.

ഇടുക്കിയിലെ ഒരു മജിസ്‌ട്രേറ്റിനോടും ഇക്കാര്യം പറഞ്ഞു. വ്യാപാരികളില്‍ നിന്ന് സാധനങ്ങള്‍ ലഭ്യമാക്കാന്‍ വേണമെങ്കില്‍ നിയമപരമായി വഴിയുണ്ടാക്കാമെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യസമയത്ത് സാധനങ്ങള്‍ നല്‍കാന്‍ തയ്യാറാവാതിരുന്ന വ്യാപാരികളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നെന്നും പറയുന്നു ടൊവീനോ.

ഈ ദിനങ്ങള്‍ക്കിടെ കേട്ട ഒരു സംഭാഷണം ഓര്‍മ്മയില്‍ നിന്ന് മായുന്നില്ലെന്നും ഇനിയങ്ങോട്ട് ജീവിക്കാനുള്ള ഏറ്റവും വലിയ പ്രചോദനമാണ് അതെന്നും പറയുന്നു ടൊവീനോ. ‘മോനേ, ക്ഷമിക്കണം. നീയില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ മരിച്ചുപോയേനേയെന്ന് ഒരു ചേട്ടന്‍ എന്നോട് പറഞ്ഞു. വീടുവിട്ടിറങ്ങാന്‍ ആദ്യം പറഞ്ഞപ്പോള്‍ ആദ്യം ഞങ്ങളോട് കയര്‍ത്ത ഒരാളായിരുന്നു അത്’.

Related posts