അഹംഭാവം ഒഴിവാക്കൂ..! മലയാള സിനിമയിൽ ജാതി വിവേചനമുണ്ടെന്ന പ്രചാരണം;  നടൻ ടൊവിനോ തോമസ് ഷാർജ പുസ്തകമേളയിൽ പറ‍ഞ്ഞതിങ്ങനെ…


ഷാ​ർ​ജ: മ​ല​യാ​ള സി​നി​മ​യി​ൽ ജാ​തി വി​വേ​ച​ന​മി​ല്ലെ​ന്നു ന​ട​ൻ ടൊ​വീ​നോ തോ​മ​സ്. അ​പ​ക​ർ​ഷ​താ​ബോ​ധ​വും അ​ഹം​ഭാ​വ​വും ഒ​ഴി​വാ​ക്കി​യാ​ൽ ഇ​ത്ത​രം തോ​ന്ന​ലു​ക​ൾ മാ​റു​മെ​ന്നും ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്ത​ക​മേ​ള​യി​ൽ ടൊ​വീ​നോ പ​റ​ഞ്ഞു.

മ​ല​യാ​ള സി​നി​മ​യി​ൽ വി​വേ​ച​ന​മു​ണ്ടെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണ്. വ്യ​ക്തി​പ​ര​മാ​യ തോ​ന്ന​ലു​ക​ളി​ൽ​നി​ന്നും മ​നോ​ഭാ​വ​ങ്ങ​ളി​ൽ​നി​ന്നും ഉ​ട​ലെ​ടു​ക്കു​ന്ന തെ​റ്റി​ദ്ധാ​ര​ണ​യാ​ണ​ത്. പഴയ കാലമല്ല. അ​പ​ക​ർ​ഷ​താ​ബോ​ധ​വും അ​ഹം​ഭാ​വ​വും ഒ​ഴി​വാ​ക്കി​യാ​ൽ ഇ​ത്ത​രം തോ​ന്ന​ലു​ക​ൾ മാ​റും- ടൊ​വീ​നോ പ​റ​ഞ്ഞു.

മ​ല​യാ​ള സി​നി​മാ മേ​ഖ​ല വ​ള​രെ വേ​ഗ​ത്തി​ൽ മു​ന്നേ​റു​ക​യാ​ണെ​ന്നും പു​തു​മു​ഖ​ങ്ങ​ൾ​ക്ക് ഇ​നി​യും അ​വ​സ​ര​ങ്ങ​ളു​ണ്ട്. ക​ലാ​മൂ​ല്യ​വും വി​നോ​ദ​മൂ​ല്യ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ഘ​ട​ക​ങ്ങ​ൾ ഒ​രു സി​നി​മ​യു​ടെ വി​ജ​യ​ത്തി​ന് ആ​വ​ശ്യ​മാ​ണ്. ഇ​തി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ൽ പി​ന്നാ​ക്കം പോ​യാ​ൽ സി​നി​മ​യ്ക്കു പൂ​ർ​ണ​വി​ജ​യം നേ​ടാ​നാ​വി​ല്ലെ​ന്നും ടൊ​വീ​നോ അ​ഭി​പ്രാ​യ​പ്പെ​ട്ടു

Related posts