നടൻ ടൊവി​നോ തോമസ് വോ​ട്ടു ചെ​യ്യാ​ൻ എ​ത്തി​യ​തു നി​റം മാ​റു​ന്ന ഷ​ർ​ട്ടും ധ​രി​ച്ച്! അ​ടു​ത്ത ച​ർ​ച്ച ടൊ​വി​നോ ധ​രി​ച്ച ഷ​ർ​ട്ടി​നെ​ക്കു​റി​ച്ചാ​യി…

ഇരിങ്ങാലക്കുട: നടൻ ടൊ​വി​നോ  വോ​ട്ടു ചെ​യ്യാ​ൻ എ​ത്തി​യ​തു നി​റം മാ​റു​ന്ന ഷ​ർ​ട്ടും ധ​രി​ച്ച്. താ​രം ക്യൂ ​നി​ന്ന് വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി ക​ഴിഞ്ഞ​ പ്പോ​ൾ അ​ടു​ത്ത ച​ർ​ച്ച ടൊ​വി​നോ ധ​രി​ച്ച ഷ​ർ​ട്ടി​നെ​ക്കു​റി​ച്ചാ​യി.

ഇ​രി​ങ്ങാ​ല​ക്കു​ട ഗേ​ൾ​സ് ഹൈ​സ്കൂളി​ൽ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം രാ​വി​ലെ 6.45 നു​ത​ന്നെ ടൊ​വി​നോ വോ​ട്ടുരേ​ഖ​പ്പെ​ടു​ത്താ​ൻ എ ത്തി. വോ​ട്ടുചെ​യ്ത ശേ​ഷം ഷൂ​ട്ടിം​ഗി​നാ​യി എ​റ​ണാ​കുള​ത്തേ​ക്കു തി​രി​ച്ചു.

ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക​സ​മ​ര​ത്തോ​ടു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച ന​ട​ൻ ക​ർ​ഷ​ക​ർ ഇ​ല്ലെ​ങ്കി​ൽ അ​ന്നം മു​ട​ങ്ങു​മെ​ന്നു വ്യ​ക്ത​മാ​ണെ​ന്നു വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ ക്യൂ​വി​ൽ നി​ൽ​ക്കു​ന്ന താ​ര​ത്തി​ന്‍റെ ചി​ത്ര​വും ശേഷമുള്ള ചി​ത്ര​വും ഇ​തി​ന​കംത​ന്നെ വൈ​റ​ലാ​യി​. വെ​ള്ള നി​റ​മു​ള്ള ഷ​ർ​ട്ട് ധ​രി​ച്ചായി​രു​ന്നു ടൊ​വി​നോ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ എ​ത്തി​യ​ത്.

വെ​യി​ല​ത്തേ​ക്ക് എ​ത്തു​ന്പോ​ൾ വെ​ളു​ത്ത ഷ​ർ​ട്ടി​ൽ നീ​ല നി​റ​ത്തി​ൽ ഒ​ലി​വി​ല​ക​ൾ​ക്കു സ​മാ​ന​മാ​യ ഡി​സൈ​ൻ പ്ര​ത്യ​ക്ഷ​പ്പെ​ടു​ം. ​ടൊ​വി​നോ​യു​ടെ വോ​ട്ടി​നൊ​പ്പം ഷ​ർ​ട്ടും ഇ​പ്പോ​ൾ ച​ർ​ച്ച​യാ​ണ്.

Related posts

Leave a Comment