സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ ട്രെൻഡുകളാണ് ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്നത്. പഠനം തുടങ്ങണമെങ്കിൽ ഇഷ്ട താരം കമന്റ് ചെയ്യണം എന്നുള്ള പുതിയ ട്രെൻഡാണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ തരംഗമാകുന്നത്.
ഇത്തരത്തിൽ രണ്ട് വിദ്യാർഥിനികൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത വീഡിയോയിൽ തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ട കമന്റ് ചെയ്തത് വലിയ വാർത്തയായി മാറിയിരുന്നു.
ഇപ്പോഴിതാ മറ്റൊരു വീഡിയോയിൽ കമന്റുമായെത്തിയിരിക്കുകയാണ് നടൻ ടൊവിനോ തോമസ്. ഇൻസ്റ്റഗ്രാമിൽ താഹ ഹസൂൻ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് മറുപടിയായാണ് ടൊവിനോ കമന്റ് ചെയ്തിരിക്കുന്നത്.
‘ഈ വീഡിയോയ്ക്ക് ടൊവിനോ തോമസ് കമന്റ് ചെയ്താൽ ഞാൻ എന്റെ പരീക്ഷയ്ക്കായുള്ള തയാറെടുപ്പുകൾ ആരംഭിക്കും’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ താഹ ഹസൂൻ പോസ്റ്റ് ചെയ്തത്.
എന്നാൽ വീഡിയോ ശ്രദ്ധയിൽപ്പെട്ട ടൊവിനോ “പോയിരുന്ന് പഠിക്ക് മോനെ’ എന്ന് കമന്റ് ചെയ്യുകയും ചെയ്തു. നിരവധിപേരാണ് ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞത്. ടൊവിനോയുടെ കമന്റിന് താഴെ താരത്തിന്റെ വിശേഷം അന്വേഷിച്ചും ഹായ് പറഞ്ഞുകൊണ്ടും നിരവധി ആരാധകരെത്തി. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക