മലയാളികളുടെ പ്രിയ നടന്മാരിലൊരാളാണ് ടൊവിനോ തോമസ്. ചെറിയ ചെറിയ വേഷങ്ങള്‍ ചെയത് തുടങ്ങിയ ടൊവിനോ പിന്നീട് മലയാളത്തിലെ മുന്‍നിര നായകനടനായി മാറുകയായിരുന്നു.
അഭിനയത്തിനോടുള്ള ആഗ്രഹവും വര്‍ഷങ്ങളായുള്ള കഠിന പ്രയത്നവുമാണ് ടൊവിനോയെ ഇന്നു കാണുന്ന താര പദവിയില്‍ എത്തിച്ചത്.
യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് ടൊവിനോ തോമസ്.
ഇപ്പോഴിതാ പ്രളയം സ്റ്റാര്‍ എന്ന വിളി തന്നെ വേദനിപ്പിച്ചുവെന്ന് തുറന്നുപറയുകയാണ് താരം.
തന്റെ സിനിമകള്‍ ഇറങ്ങുമ്പോള്‍ കേരളത്തില്‍ ദുരന്തം എത്തുമെന്നൊക്കെ പ്രചാരണങ്ങളുണ്ടായിരുന്നു.
ഇത് തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് താരം പറയുന്നു. 2018ല്‍ കേരളത്തില്‍ പ്രളയമുണ്ടായപ്പോള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ടൊവിനോ മുന്നിലുണ്ടായിരുന്നു.
പ്രളയകാലത്ത് തന്നെ കുറിച്ച് നല്ല വാര്‍ത്തകള്‍ വന്നിരുന്നുവെന്നും എന്നാല്‍ കുറച്ച് കഴിഞ്ഞപ്പോള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെന്നും താരം പറയുന്നു.
കേരളത്തില്‍ പ്രളയം ഉണ്ടായത് മായാനദി എന്ന തന്റെ ചിത്രം ഇറങ്ങിയതുകൊണ്ടാണെന്നുവരെ പ്രചാരണങ്ങളുണ്ടായി എന്നും താരം പറയുന്നു.
മായാനദി ഇറങ്ങിയത് കൊണ്ടാണ് നദികള്‍ കരകവിഞ്ഞതെന്നും തന്റെ സിനിമ പുറത്തിറങ്ങുമ്പോള്‍ എന്തെങ്കിലും ദുരന്തം ഉണ്ടാവുമെന്നും താനൊരു ദുശ്ശകുനം ആണെന്നും നാടിന് ആപത്താണെന്നുമൊക്കെ പ്രചാരണങ്ങളുണ്ടായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.