ഞാനങ്ങനെ സിനിമകളിൽ ഡാൻസ് കളിച്ചിട്ടില്ല. പ്രൈവറ്റ് ഫംഗ്ഷനുകളിലും അങ്ങനെ ഡാൻസ് കളിക്കാറില്ല.
സാധാരണ ജീവിതത്തിൽ എനിക്ക് ചെയ്യാൻ പറ്റാത്ത പല കാര്യങ്ങളും കാമറയ്ക്ക് മുന്നിൽ ചെയ്യാൻ പറ്റാറുണ്ട്. ആദ്യം തല്ലുമാലയുടെ കഥപറയുമ്പോൾ ഡാൻസിനെക്കുറിച്ചൊന്നും പറഞ്ഞില്ലായിരുന്നു.
വേറൊരു രീതിയിലാണ് പറഞ്ഞത്. പിന്നെ ഒരു പാട്ടിൽ ചിലപ്പോൾ രണ്ട് മൂന്ന് ചെറിയ സ്റ്റെപ്പ് വയ്ക്കേണ്ടിവരുമെന്ന് പറഞ്ഞിരുന്നു.
ഒടുവിൽ നാലു പാട്ടിൽ ഡാൻസ് ചെയ്തു. ഡാൻസ് കളിച്ച് കളിച്ച് എന്റെ രണ്ട് കാലിലെയും നഖമൊക്കെ പോയിരുന്നു.
ഞാൻ ഇതിനകത്ത് സകലകലാ വല്ലഭനാണ്. പാട്ടുണ്ട്, ഡാൻസുണ്ട്, ഫൈറ്റുണ്ട്, ഓട്ടമുണ്ട് അങ്ങനെ എല്ലാമുണ്ട്. -ടോവിനോ തോമസ്