ഓർമവച്ച കാലം മുതലേ അപ്പനായിരുന്നു എന്റെ ഹീറോ. വക്കീൽപ്പണി കഴിഞ്ഞ് വന്നാൽ വൈകുന്നേരങ്ങളിൽ വണ്ടിയുമെടുത്ത് സ്വന്തം പറന്പുകളിൽ.
കൃഷി ചെയ്യാനും മറ്റുമായിറങ്ങുന്ന അപ്പനെയാണ് കുട്ടിക്കാലം തൊട്ടേ കണ്ടുവളർന്നത്. കുറേ കൃഷി ഉണ്ടായിരുന്നു. കൃഷിപ്പണി മിക്കതും അപ്പൻ ഒറ്റയ്ക്ക് ചെയ്യുമായിരുന്നു.
നന്നായി കിളയ്ക്കും ജാതിക്കായൊക്കെ പൊട്ടിക്കാൻ മരത്തിൽ കയറും. അപ്പന്റെ അപ്പനും നല്ലൊരു കർഷകനായിരുന്നു. അപ്പനെപ്പോലെ തന്നെയായിരുന്നു അപ്പന്റെ സഹോദരന്മാരും. പറന്പിൽ നന്നായി പണിയെടുത്തിരുന്ന അധ്വാനികൾ.
അപ്പനാണ് ശരീരം നന്നാക്കണമെന്നൊക്കെയുള്ള എന്റെ ചിന്തയുടെ പ്രചോദനം. ഞാൻ വീട്ടിൽ ഒരു ജിം സെറ്റ് ചെയ്ത കാലം മുതൽ അച്ഛനും സ്ഥിരമായി അവിടെവന്ന് വർക്കൗട്ട് ചെയ്യാൻ തുടങ്ങി.
-ടൊവിനോ തോമസ്