കാന്‍ ചലച്ചിത്ര മേളയില്‍ ഇന്ത്യയ്ക്കഭിമാനമായി പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്’. ചിത്രത്തില്‍ മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ ഇന്ത്യന്‍ സിനിമയ്ക്ക് പുരസ്കാരം. ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ച് നടൻ ടോവിനോ തോമസ് രംഗത്തെത്തി.
‘ വാവ് !! ഇന്ത്യൻ സിനിമയ്ക്ക് ഇത് അവിശ്വസനീയമായ നിമിഷം. ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ചരിത്രം കുറിച്ചുകൊണ്ട് കാനിൽ ഗ്രാൻഡ് പ്രീ പുരസ്കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ സിനിമയായി’. എന്നാണ് ടോവിനോ കുറിച്ചത്. ചിത്രത്തിന്റെ സംവിധായിക പായലിനേയും താരങ്ങളായ കനി കുസൃതിയേയും ദിവ്യപ്രഭയേയും പോസ്റ്റിൽ ടോവിനോ ടാഗ് ചെയ്തിട്ടുണ്ട്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.