കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബ് കൊല്ലപ്പെട്ടസംഭവംപാര്ട്ടി അന്വേഷിക്കുമെന്ന് സിപിഎം പറയുമ്പോള്‍ ഇതുവരെ പുറത്തുവരാതെ ടിപി വധക്കേസിലെ പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട്. അതുപാര്ട്ടിയുടെ ആഭ്യന്തരകാര്യമാണെന്ന് സിപിഎം പറയുമ്പോള്‍ പിന്നെന്ത് അന്വേഷണമാണ് പാര്‍ട്ടി ശുഹൈബ് വധത്തില്‍ നടത്താന്‍ പോകുന്നതെന്ന് പാര്‍ട്ടിയിലെ തന്നെ ജയരാജന് വിരുദ്ധര്‍ ചോദിക്കുന്നു.
ടിപി വധക്കേസുമായി ബന്ധപ്പെട്ടും സിപിഎം കണ്ണൂര്‍ ലോബിതന്നെയായിരുന്നു പ്രതികൂട്ടിലായിരുന്നത്. അതേ കണ്ണൂര്ലോബിതന്നെയാണ് ഇപ്പോള്‍ വീണ്ടും പാര്‍ട്ടി അന്വേഷണത്തിന് ഇറങ്ങി പുറപ്പെട്ടിരിക്കുന്നതും. വിശ്വാസം പാര്‍ട്ടി അേന്വഷണത്തിലാണെന്ന് സിപിഎം കണ്ണുര്‍ ജില്ലാസെക്രട്ടറി പി.ജയരാജന് പറയുമ്പോള്‍ സിപിഎം ഏറെ പഴികേട്ട ടിപി കേസില്‍ പാര്‍ട്ടി നടത്തിയ അന്വേഷണം എന്തായി എന്ന ചോദ്യമാണ് മറുവിഭാഗം ഉയര്‍ത്തുന്നത്. അന്ന് പോലീസിനെതിരേ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ട ഇപ്പോഴത്തെ സിപിഎം സംസ്ഥാനസെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് ഇപ്പോള്‍ ‘പോലീസി’നൊപ്പമാണ്.
അന്വേഷണ ഏജന്‍സിയാണ് പ്രതികളെ കണ്ടെത്തുകയെന്നായിരുന്നു കൊടിയേരിയുടെ പ്രതികരണം. പോലീസ് അറസ്റ്റ് ചെയ്യുന്നവര്‍ കുറ്റക്കാരനാണോ എന്ന് കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്നും കൊടിയേരി പറയുന്നു. പാര്‍ട്ടി സെക്രട്ടറിസ്ഥാനത്തിരുന്നുകൊണ്ട് ആഭ്യന്തരവകുപ്പിനെ എങ്ങിനെ വിമര്‍ശിക്കുമെന്ന ചിന്തയാകാം കൊടിയേരിയെ എങ്ങിനെ പറയാന്‍ പ്രേരിപ്പിച്ചതെന്നാണ് കണ്ണൂരിലെ നേതാക്കള്‍ പറയുന്നത്.
ഫലത്തില്‍ ടിപി കേസില്‍ നടത്തിയതുപോലുള്ള അന്വേഷണമാണ് പി. ജയരാജന് ഉദ്ദേശിച്ചതെങ്കില്‍ ആ റിപ്പോര്‍ട്ടും വെളിച്ചം കാണുമോ എന്നാണ് അണികള്‍ ചോദിക്കുന്നത്. ഫലത്തില്‍ പാര്‍ട്ടി അന്വേഷണത്തിനായി പി.ജയരാജനും കോടതി തീരുമാനത്തിനായി സിപിഎം സംസഥാന നേതൃത്വവും കാത്തിരിക്കുന്ന അവസ്ഥയാണുള്ളത്.